Breaking news

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം രണ്ടാം വട്ടവും ഏറ്റെടുത്ത് ആഗോള ക്നാനായ സമൂഹം:
പുണ്യ പിതാവിൻ്റെ ഓർമ്മകൾക്ക് മെനോറ വിളക്കിൻ്റെ പ്രഭയേകിയ ചാരിതാർത്ഥ്യത്തിൽ UKKCA

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

രണ്ടാം വർഷവും വർഷത്തിലൊരു ദിനം ക്നായിത്തൊമ്മനെ ഓർമ്മിയ്ക്കാനായി മാറ്റി വച്ച് UKKCA.
ക്നാനായ കുടിയേറ്റത്തെപ്പറ്റിയും, കുടിയേറ്റ കുലപതിയെ കുറിച്ചും, ക്നാനായത്തനിമയെകുറിച്ചുമൊക്കെ പുതിയ തലമുറയ്ക്ക് വെളിച്ചമേകാൻ കഴിഞ്ഞില്ലെങ്കിൽ പ്രവാചക പരമ്പരയിലെ കണ്ണികളായ ക്നാനായ സമുദായത്തിൻ്റെ ശവക്കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയാത്ത ക്നാനായസം ഘടനകൾക്ക് മാതൃകയായി വീണ്ടുമൊരിക്കൽ കൂടി ക്നായിത്തൊമ്മൻ ഓർമ്മദിനാചരണമൊരുക്കി UKKCA. പുതിയ നാടുകളിലേക്ക് പറന്നുയർന്ന കിളികൾ, സ്വന്തം കൂടുകളിലേക്ക് മടങ്ങി വരാതെ അനന്തവിഹായസ്സിലെവിടെയോ അപ്രത്യക്ഷരായി, കൂടും, കുടുംബവും, കുലവുമൊക്കെ നഷ്ടപ്പെടുത്തുന്ന ദുരവസ്ഥ ക്നാനായ സമുദായത്തിനുണ്ടാവാതെ ചേക്കേറുന്ന നാട്ടിലൊക്കെ തനിമയുടെ പൊൻ തിരി വെട്ട മണയാതെ കാത്ത്, പൂർവ്വികരെ അനുസ്മരിച്ച്, സമുദായം എന്നും നിലനിൽക്കാൻ ക്നായിത്തോമൻ ഓർമ്മ ദിനാചരണം സഹായകമാവുമെങ്കിൽ UKKCA യുടെ ശ്രമങ്ങൾ പ്രശംസനീയമാണ്.

റവ.ഫാ ജോൺ ചൊള്ളാനിയുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തിനിർഭരമായ ദിവ്യബലിയോടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് തുടക്കമായി. ആഗോള ക്നാനായ സമൂഹത്തെ കൂടെ നിർത്തി UKKCA നടത്തുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ ആമുഖപ്രസംഗവും, UKKCA ജനറൽ സെക്രട്ടറി ശ്രീ ലൂബി വെള്ളാപ്പള്ളിൽ സ്വാഗത പ്രസംഗവും നടത്തി. UKKCA പ്രസിഡൻ്റ് ശ്രീ ബിജി മാംകൂട്ടത്തിലിൻ്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം UKKCA പ്രസിഡൻറും നാളെയുടെ വാഗ്ദാനങ്ങളായ UKയിലെ ക്നാനായ യുവജനങ്ങളുടെ പ്രിയങ്കരനായ നേതാവും UKKCYL പ്രസിഡൻ്റുമായ ശ്രീ ടോം ജോസഫ് വഞ്ചിത്താനത്തും ചേർന്ന് മെനോറ വിളക്കിൽ തിരികൾ തെളിയിച്ച് ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആഗോള ക്‌നാനായ സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് KCCNA പ്രസിഡൻറ് ശ്രീ സിറിയക്ക് കൂവക്കാട്ടിൽ, KCCO പ്രസിഡൻ്റ് ശ്രീ ചാണ്ടി കറുകപ്പറമ്പിൽ എന്നിവരും, UKKCWF പ്രസിഡൻ്റ് ശ്രീമതി ഡാർളി ടോമി പുളിമ്പാറയിൽ, UKKCYL പ്രസിഡൻ്റ് ശ്രീ ടോം വഞ്ചിത്തനത്ത്, റവ.ഫാ. ജോൺ ചൊള്ളാനിയിൽ, UKKCA വൈസ് പ്രസിഡൻ്റ് ശ്രീ സിബി തോമസ് കണ്ടത്തിൽ, അഡ്വൈസർ ശ്രീ സണ്ണി ജോസഫ് രാഗമാളിക എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രൊഫസർ കവിയൂർ ശിവ പ്രസാദ് ക്നാനായ കുടിയേറ്റത്തെ കുറിച്ചും ക്നാനായ സംഭാവനകളെക്കുറിച്ചും ഏറെ വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. ക്നാനായത്തനിമ തുളുമ്പുന്ന, മാർഗ്ഗംകളിയും, നൃത്തങ്ങളും ഗാനങ്ങളും കോർത്തിണക്കി ആകർഷകമാക്കിയ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഒരേ സമയം പതിനെട്ടായിരത്തിലധികം ആൾക്കാരാണ് തത്സമയം വീക്ഷിച്ചത്. യേശുദാസ് ജോസഫിൻ്റെ ഹ്യദ്യമായ അവതരണം പരിപാടികൾക്ക് ചൈതന്യമേകി. UKKCA ജോയൻ്റ് സെക്രട്ടറി ടിജോ മറ്റത്തിൽ കൃതഞ്ജത നേർന്ന് സംസാരിച്ചു.
ക്നാനായ മംഗളഗാനമായ ബറുമറിയം ആലാപനത്തോടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് സമാപനമായി.

Facebook Comments

knanayapathram

Read Previous

പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

UKKCA യുടെ പതാക രൂപകൽപ്പനാ മത്സരത്തിൽ വിജയി ബോബൻ ഇലവുങ്കൽ, ക്നാനായ കൂട്ടായ്മകളിൽ പാറിപ്പറക്കാൻ ഇനി ക്നാനായ പതാക :