Breaking news

ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്‌ നവ നേതൃത്വം..

ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്റെ വാർഷിക കുടുംബ കൂട്ടായിമയും 2022 -2024 വർഷത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് മാസം  25 – 26 തീയതികളിൽ  വളരെ വിപുലമായ രീതിയിൽ ദോഹയിൽ സംഘടിപ്പിച്ചു.
ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്റെ 2022 -2024 വര്ഷത്തെക്കുള്ള ഭാരവാഹികളായി ശ്രീ മാത്യൂസ് തേക്കിലക്കാട്ടിൽ ( പ്രസിഡന്റ് ) ശ്രീ അനീഷ് സ്റ്റീഫൻ കുഴിപ്പിള്ളിൽ ( ജനറൽ സെക്രട്ടറി) ശ്രീ ജിത്തു ഫിലിപ്പ് പുറക്കാട്ട് ( ട്രഷറർ ) ശ്രീ ബിനു സ്റ്റീഫൻ തോട്ടപ്ലാക്കിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ) ശ്രീ അനിൽ വർഗീസ് പെരുമ്പനാക്കുഴിയിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ), ശ്രീ സ്റ്റിജോ സ്റ്റീഫൻ മാടപറമ്പത് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ) എന്നിവരെ  തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ നിലവിലെ പ്രസിഡന്റ് ശ്രീ ഷിൻസ് സ്റ്റീഫൻ ആദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ശ്രീ സൈമൺ ജോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഖത്തറിൽ താമസിക്കുന്ന പരമാവധി ഉഴവൂർ നിവാസികളും കുടുംബസമേതം ഈ കൂടിച്ചേരലിൽ പങ്കടുക്കുകയും വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയുമുണ്ടായി.അബാലവൃദ്ധം ആളുകളെയും സന്തോഷത്തിൽ ആറാടിച്ച സംഗീതനിശയും അതിനൊപ്പമുള്ള ചടുലമായ നൃത്തചുവടുകളും വിഭവങ്ങളാൽ സമ്പന്നമായ ഭക്ഷണപാനീയങ്ങളും നാട്ടുവർത്തമാനങ്ങളും നാടൻ ചീട്ടുകളിയും ഖത്തറിലെ ഉഴവൂർക്കാരുടെ ഏറെക്കാലത്തിനു ശേഷമുള്ള കൂടിച്ചേരലിനെ അവിസ്മരണീയമാക്കി.

Facebook Comments

knanayapathram

Read Previous

ഓണംതുരുത്ത് പാറ്റിയാല്‍ ലില്ലി തോമസ് (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഹെൽത്ത് സർവീസ് ജേർണൽ അവാർഡ് പട്ടികയിൽ ഇടം നേടി ഏലൂർ കൺസൾട്ടൻസി