
ചുങ്കം: സെന്‍റ് ജോസഫ് യു.പി സ്കൂളിന്‍െറ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം ഇടുക്കി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ മെര്‍ലി രാജു, ജോസ് മഠത്തില്‍, പി.ടി.എ പ്രസിഡന്‍റ് അനില്‍ കുരുട്ടുപ്പറമ്പില്‍ , ലോക്കല്‍ മാനേജര്‍ ഫാ. ജോസ് അരീച്ചീറ, ജനറല്‍ കണ്‍വീനര്‍ ഒൗസേപ്പ് ജോണ്‍ പുളിമൂട്ടില്‍, പ്രധാനാധ്യാപിക സി.ലിസിന്‍ എസ്.വി.എം, അധ്യാപക പ്രതിനിധി അനീത സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പൂര്‍വ്വ അധ്യാപക സംഗമം നടന്നു. പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി വിവിധ കൂട്ടായ്മകള്‍ ,മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ശതാബ്ദി സ്മാരകമായി സ്കൂള്‍ ഗ്രൗണ്ട് വികസിപ്പിച്ചു.