
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA ക്ക് സ്വന്തമായി ഒരു പതാക എന്ന സ്വപ്നവും പൂവണിയുന്നു. UKയിലെ ക്നാനായ സംഘടനയുടെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ, ആകർഷകമായ രീതിയിൽ UKKCA പതാക രൂപകൽപ്പന ചെയ്യാനുള്ള അവസരം UK യിലെ ക്നാനായ മക്കൾക്ക് ലഭിച്ചിരിയ്ക്കുകയാണ്.
ക്നാനായ ആഘോഷങ്ങളിൽ പാറിപ്പറക്കുന്ന UKKCA യുടെ സ്വന്തം പതാക ക്നാനായക്കാർക്കാകെ അഭിമാനമായി, മേഘങ്ങളെ ചുംബിച്ച് ആകാശങ്ങൾ കീഴടക്കട്ടെ. ക്നാനായ പൈതൃകവും, ചരിത്രവും ഉൾപ്പടുത്തി
UK KCA പതാക രൂപകൽപ്പന ചെയ്യാനാഗ്രഹിയ്ക്കുന്നവർ
നിങ്ങളുടെ പൂർത്തിയാക്കിയ സൃഷ്ടികൾ മാർച്ച് 19ന് മുൻപ് UKKCA സെക്രട്ടറിക്ക് നൽകേണ്ടതാണ്. അതോടൊപ്പം നമ്മുടെ പതാക രുപകൽപ്പന ചെയ്യാനുള്ള അവസരം ഉപയോഗിക്കാനായി നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും പ്രോൽസാഹിപ്പിയ്ക്കുക.
April 2 ന് ഏറ്റവും നല്ല UKKCA പതാക തെരെഞ്ഞെടുക്കുന്നതാണ്. July 2 ലെ UKKCA കൺവൻഷനിൽ ഇതാദ്യമായി നമ്മുടെ സ്വന്തം പതാക പാറിപ്പറക്കുമ്പോൾ പ്രവാചക പരമ്പരയുടെ പിൻതലമുറക്കാർക്ക് വീണ്ടും അഭിമാന നിമിഷം. തെരെഞ്ഞെടുക്കപ്പെടുന്ന പതാക നിർമ്മിച്ചയാളി നെ
കൺവൻഷൻ വേദിയിൽ ആദരിയ്ക്കുന്നതാണ്.
വാനോളം വളരട്ടെ UKKCA , പാറിപ്പറക്കട്ടെ UKKCA പതാക.