
കൊറോണക്കാലം ആലസ്യത്തിലാക്കിയ 2020,2021 വർഷങ്ങളിലെ സ്വപ്ന പദ്ധതികൾ മുഴുവൻ നടപ്പിലാക്കേണ്ട 2013 ൽ U KKCA സെൻട്രൽ കമ്മറ്റി വൻ അഴിച്ചുപണിക്കാണ് സാക്ഷ്യം വഹിച്ചത്. നാഷണൽ കൗൺസിൽ നീട്ടിക്കൊടുത്ത ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റിനും സെക്രട്ടറിക്കും പകരക്കാരായി, ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ, ശ്രീ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയും സ്ഥാനമേറ്റപ്പോൾ ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിബി കണ്ടത്തിലും, ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് റ്റിജോ യും സ്ഥാനമേറ്റപ്പോൾ, മുൻ അഡ് വൈസർ തോമസ് തൊണ്ണംമാവുങ്കലിന് പകരമായി, തൊണ്ണം മാവുങ്കലിന്റെ കമ്മറ്റിയിലെ തന്നെ ജോയന്റ് സെക്രട്ടറിയായിരുന്ന സണ്ണി ജോസഫ് രാഗമാളികയും നിയമിതനായി. ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ, ജോയന്റ് ട്രഷറർ എബി കുടിലിൽ, അഡ്വൈസർ സാജുലൂക്കോസ് പാണാ പറമ്പിൽ എന്നിവർ പുതിയ കമ്മറ്റിയിലും തുടരും

കെറ്ററിംഗ് യൂണിറ്റ് അംഗമായ ബിജി ജോർജ് മാം കൂട്ടത്തിൽ അരീക്കര സെന്റ് റോക്കീസ് ഇടവകാംഗമാണ്. ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം, ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം എന്നിവയക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ്.

സെക്രട്ടറിയായി ചുമതലയേറ്റ ശ്രീബി മാത്യൂസ് പിറവം ഹോളി കിംഗ്സ് പള്ളി ഇടവകാംഗമാണ്. ഈസ്റ്റ് ലണ്ടൻ യൂണിറ്റിലെ പ്രവർത്തനായ ലൂബി സീനിയർ ഫിസിയോ തെറാപ്പിസ്റ്റിയാ ജോലി ചെയ്യുന്നു.

വൈസ് പ്രസിഡൻ്റായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട സിബി തോമസ് കണ്ടത്തിൽ നിലവിൽ വീഗൻ യൂണിറ്റ് പ്രസിഡന്റും , കിടങ്ങൂർ പള്ളി ഇടവകാംഗവുമാണ്. UKയിൽ അങ്ങോളമിങ്ങോളും സുഹൃദ് വലയമുള്ള സിബി ഏറെ പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കേണ്ട ഈ വർഷത്തിൽ സെൻട്രൽ കമ്മറ്റിക്ക് മുതൽക്കൂട്ടാവും

ജോയിന്റ് സെക്രട്ടറിയായാ തെരെഞ്ഞെടുക്കപ്പട്ട റ്റിജോ ജോസഫ് പുന്നത്തുറ പള്ളി ഇടവകാംഗമാണ്. UKKCYL ഭാരവാഹിയായി നേത്യ പാടവം തെളിയിച്ച റ്റിജോ BCN യൂണിറ്റ് സെക്രട്ടറിയാണ്. യുവസംരംഭകനായി കഴിവു തെളിയിച്ച റ്റിജോ യുവജനങ്ങൾക്ക് മാതൃകയാണ്.

അഡ്വൈസർ ആയി നിയമിതനായ സണ്ണി ജോസഫ് രാഗമാളിക Derby യൂണിറ്റ് പ്രസിഡൻ്റാണ്. ആർബിട്രേഷൻ പാനലിലും അംഗമായിരുന്ന സണ്ണി, മുൻ സെൻട്രൽ കമ്മറ്റിയിലെ ജോയൻ്റ് സെക്രട്ടറിയായിരുന്നു. യു കെ കെ സി എ കൺവൻഷനുകളിൽ ക്നായിത്തൊമ്മൻ വേഷമണിഞ്ഞ് ശ്രദ്ധേയനാണ്.July 2 ന് ചെൽട്ടൻഹാമിലെ പ്രൗഡഗംഭീരമായ ജോക്കി ക്ലബ്ബിൽ വച്ച് നടക്കുന്ന UKKCA കൺവൻഷന് ഓരോ സെൻട്രൽ കമ്മറ്റിയംഗത്തിന്റെയും നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിച്ചാണ് നാഷണൽ കൗൺസിൽ സമാപിച്ചത്.