

ചിക്കാഗോ സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ 2022-23കാലഘട്ടത്തിലേയ്ക്ക്
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൈക്കാരന്മാർ സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, കുഞ്ഞച്ചൻ കുളങ്ങര, ജെയിംസ് കിഴക്കേ വാലേൽ, അമൽ കിഴക്കേകുറ്റ് (യുവജന പ്രതിനിധി) എന്നിവരും പാരിഷ് കൗൺസിൽ അംഗങ്ങളും ഞായറാഴ്ച കുർബാനക്കു ശേഷം സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു.
സുസ്തർഹമായ സേവനത്തിനുശേഷം ട്രസ്റ്റി ബോർഡിൽ നിന്നും വിരമിക്കുന്ന സാബു നടുവീട്ടിൽ, സിനി നെടുംതുരുത്തിൽ, ജോമോൻ തെക്കേപ്പറമ്പിൽ, സണ്ണി മേലേടം,
ക്രസ് കട്ടപ്പുറം എന്നിവർക്ക് വികാരി ഫാ. തോമസ് മുളവനാൽ പ്രശംസ ഫലകം നൽകി ആദരിച്ചു. എല്ലാ പാരിഷ് കൗൺസിൽ അംഗങ്ങൾക്കും സമ്മാനങ്ങളും നല്ലി. നടപ്പുവർഷത്തെ അക്കൗണ്ടൻറായ ജെയിംസ്
മന്നാകുളവും, പി.ആർ.ഒ. സ്റ്റീഫൻ ചൊള്ളംമ്പേലും സേവനത്തിൽ തുടരും. പതിയ പാരിഷ് കൗൺസിൽ സെക്രട്ടറിയായി ജോണികുട്ടി പിള്ളവീട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ മൂന്നുവർഷം ഏറെ ആത്മാദ്ധതയോടും സമർപ്പണ മനോഭാവത്തോടെയും ഇടവകയിൽ സേവനം ചെയ്ത ചർച്ച് എക്സിക്യൂട്ടിവിനും പാരിഷ്കൗൺസിൽ പ്രതിനിധികൾക്കും വിവിധ കമ്മറ്റികൾക്കു് നേതൃത്വം നല്കിയവർക്കും വികാരി ഫാ. തോമസ് മുളവനാൽ കൃതജ്ഞത അറിയിക്കുകയും പുതുതായി നിയമിതരായവർക്ക് ആശംസകൾ നേരുകയും ചെയ്തു.