
യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടും ജനറൽ സെക്രട്ടറി ജിജി വരിക്കാശേരിയും രാജി വെച്ചു. ഇന്ന് പ്രസിഡന്റ് വിളിച്ചു ചേർത്ത അടിയന്തര നാഷണൽ കൗൺസിലിൽ വച്ചാണ് രാജി പ്രഖ്യാപനമുണ്ടായത് .ക്നാനായ സമുദായം ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ സംഘടനക്ക് നേതൃത്വം കൊടുത്തു സെൻട്രൽ കമ്മിറ്റി കൂട്ടുത്തരവാദിത്വത്തോടെ മുന്നോട്ട് പോകണം എന്ന് ഭൂരിഭാഗം നാഷണൽ കൗൺസിൽ അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും, രാജി പ്രഖ്യാപനത്തിൽ പ്രെസിഡന്റും സെക്രട്ടറിയും ഉറച്ചു നിൽക്കുകയാണുണ്ടായത് .
നാളിതുവരെയുള്ള യു കെ കെ സി എയുടെ ചരിത്രത്തിൽ സെൻട്രൽ കമ്മിറ്റിയിൽ നിന്നും രാജി വക്കുന്ന ആദ്യ വ്യക്തികളായി ഇവർ മാറിയിരിക്കുകയാണ് .നിലവിലെ വൈസ് പ്രസിഡന്റ് ബിജി മാങ്കുട്ടത്തിലും ജോയിന്റ് സെക്രട്ടറി ലുബി മാത്യുവും യഥാകൃമം പ്രെസിഡന്റിന്റേയും സെക്രെട്ടറിയുടെയും താൽക്കാലിക ചുമതലകൾ വഹിക്കും.
സാധാരണ യു കെ കെ സി ഏ സെൻട്രൽ കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷമാണ് എന്നാൽ രണ്ട് വർഷം കാലാവധി കഴിഞ്ഞപ്പോൾ ഒരു വർഷം കുടി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവസരം നൽകണമെന്ന് സെൻട്രൽ കമ്മിറ്റി നാഷണൽ കൗൺസിലിനോട് ആവശ്യപ്പെടുകയും അതനുസരിച്ചു എല്ലാ സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും ഒരു വർഷം കുടി കാലാവധി നീട്ടികൊടുക്കുകയാണുണ്ടായത് .കൺവൻഷൻ പടിവാതിക്കൽ നിൽക്കെ പ്രെസിഡന്റും സെക്രട്ടറിയും രാജി വച്ചത് സമുദായ അംഗങ്ങളുടെ ഇടയിൽ വൻ വിമർശനത്തിന് ഇടയായിട്ടുണ്ട് .
നാളിതു വരെ യു കെ കെ സി എ എന്ന പ്രസ്ഥാനം വ്യക്തികളിൽ അധിഷ്‌ടിതമാകാതെ സങ്കടനയുടെ മൂല്യങ്ങളിൽ ഉറച്ചു നിന്ന് ശക്തമായി മുന്നോട്ട് പോയത് പോലെ ഇനിയും മുന്നോട്ട് പോകും എന്ന കാര്യത്തിൽ സംശയമില്ല .പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത യു കെ യിലെ ക്നാനായ സമുദായം യു കെ കെ സി എ എന്ന സംഘടനയുടെ കുടക്കീഴിൽ ഒറ്റകെട്ടായി നിലകൊള്ളും.