
ഡബ്ലിന്‍ :അയര്‍ലണ്ടിലെ ക്‌നാനായ കൂട്ടായ്മയെ നയിക്കാന്‍ നവ നേതൃത്വം .താല കില്‍നമന ഓഡിറ്റോറിയത്തില്‍ മുന്‍ പ്രസിഡന്റ് ബിനു സൈമണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തത് .
നവ നേതൃത്വത്തെ നയിക്കാന്‍ അസോസിയേഷന്റെ അദ്ധ്യക്ഷനായി തോട്ടറ ഇടവകയില്‍ നിന്നുള്ള കിസ്സാന്‍ തോമസ് കുഞ്ചലക്കാടിനെ യോഗം തിരഞ്ഞെടുത്തു .
കുമരകം പള്ളിയിടവക പൂത്തറ കുടുംബാഗം ജിന്‍സ് ജോര്‍ജ്ജാണ് സെക്രട്ടറി . ട്രഷറര്‍ ജയിംസ് അലക്‌സ് ഇലവുങ്കലും ,വൈസ് പ്രസിഡന്റ് കളപ്പുരയില്‍ ജിന്‍ജോ കെ ജോസും അറുന്നൂറ്റിമംഗലം ഇടവകാംഗങ്ങളാണ്
.
ജോ : സെക്രട്ടറി പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്നുള്ള മാറികവീട്ടില്‍ ലിജോ ബേബിയും . കമ്മറ്റി അംഗങ്ങളായി കരിംകുന്നം ഇടവകയില്‍ നിന്നും പാറയില്‍ ജിജോ മാത്യു , കട്ടച്ചിറ ഇടവക വരകുകാലായില്‍ സുനീഷ് ബേബി , ഇടക്കോലിയില്‍ നിന്നും വഞ്ചിത്താനത്ത് അനൂപ് ജോസഫ് , കാഞ്ഞാമറ്റത്തില്‍ അജയ് ജോസ് തിരുവനന്തപുരം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. .
ക്‌നാനായ അസോസിയേഷന്റെ യുവജന സംഘടനയായ അയര്‍ലന്‍ഡ് KCYL ന്റെ ഡയറക്ടേഴ്‌സായി കുറുമുള്ളൂര്‍ ഇടവക പാറയില്‍ റെജി കുര്യനും , കാന്തളം ഇടവക പാന്തല്ലൂര്‍ ബിന്‍സി ബിജുവും നിയമിതരായി .
നാട്ടില്‍ കെ സി വൈ എല്‍ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് പിന്നീട് ക്‌നാനായ സമുദായ സംഘടനാ രംഗത്തും മറ്റ് സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലും തങ്ങളുടേതായ മികവ് തെളിയിച്ചവരും , യുവത്വത്തിന്റെ പ്രതീകവും കെ സി വൈ എല്‍ പ്രസ്ഥാനത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്ന് വിവിധ തലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര ചാര്‍ത്തിയവരുടേതുമായ പുതിയ നേതൃ നിര അയര്‍ലന്‍ഡ് ക്‌നാനായ സമൂഹത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്