
കോട്ടയം: വിസിറ്റേഷന്‍ സമൂഹാംഗമായ സി.ക്രിസ്റ്റി എസ്.വി.എം (59)നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നട്ടാശേരി നസ്രത്ത് മഠം ചാപ്പലിലെ ശുശ്രൂക്ഷകള്‍ക്കുശേഷം എസ്.എച്ച് മൗണ്ട് പള്ളിയില്‍. അരയങ്ങാട് തെക്കേകുടിലില്‍ പരേതരായ തോമസ്-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചാക്കോ, ജോസ്് ഏലിയാമ്മ, പരേതയായ മേരി, ത്രേസ്യാമ്മ, സി.ജസ്റ്റി എസ്.വി.എം. പീരുമേട്, കൈപ്പുഴ, പറമ്പഞ്ചേരി, മാറിക,കണ്ണങ്കര,പുന്നത്തുറ,പയ്യാവുര്‍,മടമ്പം, റ്റാന്‍സാനിയ, ഭോപ്പാല്‍ എന്നിവടങ്ങളില്‍ അധ്യാപികയായും കോട്ടയം സെന്‍റ് ആന്‍സ്,സെന്‍റ് മര്‍സലിനാസ് നട്ടാശേരി,റാന്നി എന്നിവടങ്ങളില്‍ പ്രധാന അധ്യാപികയായും സിസ്റ്റര്‍ സേവനം ചെയ്തിട്ടുണ്ട്. തേറ്റമല, ഉഴവൂര്‍, ജനറലേറ്റ്,കാരിത്താസ് എന്നി കോണ്‍വന്‍റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് നട്ടാശേരി നസ്രത്ത് മഠംചാപ്പലില്‍ കൊണ്ടുവരും.