Breaking news

ചിക്കാഗോ സെ.മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ തോമസ് മുളവാനാല്‍ 2022 ലേക്കുള്ള പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്തവരില്‍ നിന്നും ഡോ. ലിയാ കുന്നശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഫാ. റെജി തണ്ടാശ്ശേരി, പാരിഷ് ട്രസ്റ്റീസ് സാബു നടുവീട്ടില്‍, ജോമോന്‍ തെക്കേപറമ്പില്‍, സിനി നെടുംതുരുത്തിയില്‍, സാബു കട്ടപ്പുറം, അലക്‌സ് മുല്ലപ്പള്ളി, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കലണ്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെയിംസ് മന്നാകുളം, ഫാദര്‍ ജോസഫ് തച്ചാറ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു.
വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ തിരുനാളും അന്നേ ദിവസം ആചരിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ)

Facebook Comments

Read Previous

ഏറ്റവും മികച്ച ഫൊറോനയായി മൂന്നാം തവണയും കെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു

Read Next

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.