
കോട്ടയം: കേരള ഒളിംമ്പിക് ഗെയിംസിന് മുന്നോടിയായി കോട്ടയത്ത് ഇന്ന് നടന്ന ജില്ലാ മത്സരത്തിലാണ് രാജീവ് രാജു വിജയിച്ചത്. കോട്ടയം ജില്ലാ ഒളിംമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച 125 കിലോ റെസ് ലിംഗ് ഫ്രീ സ്റ്റൈലിലാണ് കുമരകം സ്വദേശിയായ രാജീവ് രാജു മത്സരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറ് പേർ മത്സരത്തിനിറങ്ങി. മത്സര വിജയിയായ രാജീവാണ് കോട്ടയത്തെ പ്രതിനിധീകരിച്ച് 125 കിലോ വിഭാഗത്തിൽ ഒളിംമ്പിക് മത്സരത്തിനിറങ്ങുന്നത്.
കുമരകം കായപ്പുറം കെ.സി.രാജുവിൻ്റെയും, വിജി രാജുവിൻ്റെയും മകനാണ്.
കുമരകത്തെ വിവിധ വള്ളംകളി ക്ലബ്ബുകളിൽ അമരക്കാരനായി തിളങ്ങിയ രാജീവ് 2018, 2019 നെഹ്റു ട്രോഫി നേടിയ വളളത്തിൻ്റെ രണ്ടാം അമരക്കാരനായിരുന്നു.
കാസർകോഡ് സി.എസ്.എച്ച് കായിക ഹോസ്റ്റലിൽ പരിശീലനം നേടിയ രാജീവ് ദുബായിലെ ഹോട്ടലിൽ കുക്കായി ജോലി നോക്കി വരികയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ ത്തുടർന്ന് നാട്ടിലെത്തിയ രാജീവ് വീണ്ടും റെസ് ലിംഗിൽ പരിശീലനം ആരംഭിച്ച് മത്സരത്തിനിറങ്ങിയത് .