
ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകാംഗം ചാമക്കാലായിൽ റോണിമോന്റെ വേർപാടിൽ യുവജനങ്ങളുടെ കണ്ണുനീരിൽ കുതിർന്ന പ്രണാമം. അനേകർ ആദരാഞ്ജലികൾ അർപ്പിക്കുവാൻ വിവിധ തുറകളിൽ നിന്നും എത്തി. കത്തിച്ച തിരിയും റോസാ പുഷ്പങ്ങളും കൈയ്യിൽ ഏന്തി നിരയായി എത്തി ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി അംഗങ്ങൾ പ്രിയപ്പെട്ട കൂട്ടുകാരന് യാത്ര പറഞ്ഞു. യൂത്ത് മിനിസ്ട്രിക്ക് വേണ്ടി നെവിൽ മുതലുപിടിയിൽ റോണിയുടെ ഓർമ്മകൾ പങ്കുവെച്ചു. ഇടവക ദൈവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ഫൊറോനയിലെ വൈദികരായ ഫാ.ജോസ് തറയ്ക്കൽ, ഫാ. ബിബി തറയിൽ വികാരി ഫാ ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. ഇടവയ്ക്ക് വേണ്ടി കൈക്കാരൻ ജോസ് കുഞ്ഞ് ചാമക്കാലായിൽ ആദരവ് അർപ്പിച്ചു’
Facebook Comments