
യുവജനങ്ങള്‍ക്ക് ഒരുമിച്ച് കൂടാനും പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനുമായി ചാമക്കാല കെ സി വൈ എല്‍ നേതൃത്വത്തില്‍ അര്‍ദ്ധദിന യുവജന സംഗമം – ചട്ടയുംമുണ്ടും നടത്തി. അതിരൂപത ചാപ്ലെയിന്‍ ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍ ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച പരിപാടിയില്‍ യൂണിറ്റ് ഡയറക്ടര്‍ ജെയ്സ് ജോസ് വണ്ടാനത്തേല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിറ്റ് പ്രസിഡന്റ് ജിത്തു ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത വൈസ് പ്രസിഡന്റ് ജോസുകുട്ടി താളിവേലില്‍ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ബിബിന്‍ തടത്തില്‍ സ്വാഗതം ആശംസിക്കുകയും അതിരൂപത ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും യൂണിറ്റ് ചാപ്ലെയിന്‍ ഫാ.ജോസ് കുറുപ്പന്തറ ആശംസ അറിയിക്കുകയും ചെയ്തു. യോഗത്തില്‍ കേരള – കാശ്മീര്‍ സോളോ ട്രിപ്പ് നടത്തിയ യൂണിറ്റ് അംഗം റെബിന്‍ മാത്യു വിന് മൊമെന്റോ നല്‍കി അഭിനന്ദിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് റംസി മാത്യു നന്ദി പറഞ്ഞു. യോഗത്തിനുശേഷം ബിജോ പാറശ്ശേരില്‍ യുവജനങ്ങള്‍ക്കായി ഇന്ററാക്ടിവ് സെഷന്‍ നയിച്ചു. ഏകദേശം 80ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോട് കൂടി അവസാനിച്ച യുവജന സംഗമം യുവജനങ്ങള്‍ക്ക് വേറിട്ടൊരു അനുഭവമായി.