
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA
ക്നാനായ കായിക പ്രേമികൾ ആവേശപൂർവ്വം കാത്തിരിയ്ക്കുന്ന ബാഡ്‌മിൻ്റൺ ടൂർണമെൻ്റ് 2021 ൻ്റെ രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ സമാപിയ്ക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ ഇനിയും പേര് നൽകാത്തവർ ഇന്നുതന്നെ UKKCA ജോയൻ്റ് ട്രഷറർ എബി ജോൺ കുടിലിൻ്റെ പക്കൽ പേര് നൽകേണ്ടതാണ്. ഇതാദ്യമായി online ലുടെ രജിസ്റ്റർ ചെയ്യാവുന്ന ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ഇതിനകംപേര് നൽകിയവർ ഏറെയാണ്. Mens doublesWomens doublesBoys under 18 doublesGirls under 18 doublesBoys under 16 SinglesGirls under 16 SinglesCouplesഎന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന ലെസ്റ്ററിലെ Beauchamp College ലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാവർഷങ്ങളിലും നടത്തിവരാറുള്ള ബാഡ്‌മിൻ്റൺ ടൂർണമെൻ്റ് കോവിഡ് നിയന്ത്രണങ്ങൾ മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്ന വേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ പ്രോൽസാഹനമേകാനായി ഏവരെയും ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.