Breaking news

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

കുവൈറ്റ്‌ : 22 ഒക്ടോബര്‍ 2021ന് കുവൈറ്റ്‌  അള്‍ നിബ്രാസ് സ്കൂള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് കെ.കെ.സി.എ 2021 കമ്മറ്റിയുടെയും, കുവൈറ്റ്‌ KCYL ന്‍റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കായിക മാമാങ്കം “ക്നാനായ കായികോത്സവം 2021”  ഉദ്ഘാടനം ചെയ്യപ്പെട്ടു. മാര്‍ത്തോമ്മന്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങില്‍ സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീ സോജന്‍ തോമസ്‌ എല്ലാവരെയും ക്നാനായ കായികോത്സവം 2021 ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് അബ്ബാസിയ പള്ളി വികാരി  ബഹുമാനപ്പെട്ട ജോണി അച്ചന്‍ പ്രാര്‍ത്ഥനാ ആശംസകളോടെ പന്ത് തട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.കെ.സി.എ പ്രസിഡന്റ്റ് ശ്രീ ജോബി ജോസ് ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി. 3-pmന് രണ്ട്‌ ഗ്രൗണ്ടിലുമായി സൂപ്പര്‍ സീനിയര്‍ ജെന്‍റ്സ് മത്സരങ്ങള്‍ ആരംഭിച്ചു കൊണ്ട് ക്നാനായ കായികോത്സവം 2021ന് തുടക്കം കുറിച്ചു.
സംഘടനയിലെ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആയി നടത്തപ്പെടുന്ന കായിക മാമാങ്കത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ സൂപ്പര്‍ സീനിയര്‍, സീനിയര്‍, ജൂനിയര്‍ ഇനങ്ങളിലും.., ബാഡ്മിന്റൺ  മത്സരങ്ങള്‍ സീനിയര്‍ ഡബിള്‍സ്, ബോയ്സ് ഡബിള്‍സ്, ഗേള്‍സ് ഡബിള്‍‍സ്‌, സീനിയര്‍ മിക്സ്‌ ഡബിള്‍‍സ്‌ ഇനങ്ങളിലും നടത്തപ്പെടുന്നു.

മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടത്തി സംഘടിപ്പിക്കുന്ന ക്നാനായ കായികോത്സവം 2021 വഴി കൊറോണ മൂലം നഷ്‌ടമായ സാംസ്‌കാരിക/കായിക അവസരങ്ങള്‍ പുനര്‍ സൃഷ്ടിച്ചുകൊണ്ട് അംഗങ്ങളെ ഒരുമിപ്പിച്ച് വീണ്ടും സജീവമാക്കുവാന്‍ കമ്മറ്റി ലക്ഷ്യമിടുന്നു..

Facebook Comments

knanayapathram

Read Previous

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

Read Next

ലോസ് ആഞ്ചലസിൽ ഇൻഫന്ത് മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി