കോട്ടയം: അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ സമാപനദിവസം സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹമനുഷ്യര്‍ക്കായി ഈ പ്രതിസന്ധി കാലഘട്ടത്തില്‍ നല്ല അയല്‍ക്കാരനായിതീരുകയെന് ദൗത്യം നിറവേറ്റുവാന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്‌നാനായ വനിതകളുടെ സമരിറ്റന്‍ പ്രതിബദ്ധത എന്ന വിഷയത്തില്‍ ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഫാ. ഫിലിപ്പ് രാമച്ചനാട്ട് ദിവ്യകാരുണ്യ ആരാധനയ്ക്കു നേതൃത്വം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ കുരീക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.