Breaking news

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 10 ഞായറാഴ്ച

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 10 ഞായറാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. അതിന് ഒരുക്കമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്‍പതാം തീയതി വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നു . 
തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 10ന് സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് ഉച്ചകഴിഞ്ഞ് 2:30ന് കൊടിയേറ്റും അതേതുടര്‍ന്ന് 3മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടും. തിരുനാള്‍ കുര്‍ബാനയില്‍ സെന്റ് ജൂഡ് ക്നാനായ പ്രൊപോസ്ഡ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ ജിന്‍സ് കണ്ടക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.  ഫാ ജസ്റ്റിന്‍ കാരക്കാട് തിരുനാള്‍ സന്ദേശം നല്‍കും. ഈ തിരുനാളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
തിരുനാള്‍ കര്‍മ്മങ്ങള്‍2.30 കൊടിയേറ്റ്3.00 വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷണം, സ്‌നേഹവിരുന്ന്.

Facebook Comments

knanayapathram

Read Previous

“അവർക്കു വേണ്ടത് സ്വാന്തന സ്പർശം”

Read Next

നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുന്ന മനോഭാവം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്