Breaking news

മറ്റക്കരയില്‍ വചനകൂടാരം-അഖണ്ഡ ബൈബിള്‍ വായന നടത്തി

ഒക്ടോബര്‍ 2 കാവല്‍ മാലാഖമാരുടെ തിരുനാളിനോട് അനുബന്ധിച്ച് സെന്‍്റ് ജോര്‍ജ് ക്നാനായ കാത്തലിക് ചര്‍ച്ച് മറ്റക്കരയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളും,വിശ്വാസപരിശീലന വിദ്യാര്‍ഥികളും, മതാധ്യാപകരും, മറ്റകര ഇടവകയിലെ സന്യാസസമൂഹവും ഒന്നുചേര്‍ന്ന് ഇടവകവികാരി ഫാ.ജോസ് പൂതൃക്കയിലിന്‍്റെ നേതൃത്വത്തില്‍ വചനകൂടാരം – അഖണ്ഡ ബൈബിള്‍ വായന നടത്തി.കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൂം മീറ്റിംഗിലാണ് വചനകൂടാരം സംഘടിപ്പിച്ചത്.ഹെഡ്മാസ്റ്റര്‍ ജോണ്‍ സാറിന്‍്റെ നേതൃത്വത്തില്‍ എല്ലാ മതാധ്യാപകരും അവരവരുടെ ക്ളാസ്സിലെ കുട്ടികളെ ഒരുക്കുകയും കുട്ടികളുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. മതാധ്യാപകനായ ഷാജി ചിറപ്പുറത്താണ് സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ നീണ്ടുനിന്ന വചനകൂടാരം ചെറുപ്പഷ്പ മിഷന്‍ ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. മറ്റക്കര ശാഖ പ്രസിഡന്‍്റ് ജിസ്മോന്‍ ജിനു വട്ടക്കൊട്ടയില്‍ ബൈബിള്‍ പാരായണത്തിന ്തുടക്കം കുറിച്ചു. തുടര്‍ന്ന് 93 പേര്‍ ബൈബിള്‍ പാരായണത്തില്‍ പങ്കാളികളായി. 9 മണിക്കൂര്‍ നീണ്ടുനിന്ന വചനകൂടാരത്തില്‍ സുവിശേഷഭാഗം മുഴുവനായി വായിച്ചുതീര്‍ക്കാന്‍ സാധിച്ചു.ഇടവകയിലെ മറ്റു ഭക്തസംഘടനകളും വചനകൂടാരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.

Facebook Comments

Read Previous

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ C M L യൂണിറ്റ് ഉദ്ഘാടനം

Read Next

മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം