Breaking news

യു കെ യിലെ ക്നാനായക്കാർ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ , ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന് , ക്നാനായ പത്രത്തിൽ തത്സമയം

ആർത്തിരമ്പുന്ന തിരമാലകെളയും വീശിയടിക്കുന്ന കടൽ കാറ്റിനെയും കൂസാതെ 72 കുടുംബങ്ങളെ കൊടുങ്ങല്ലൂരിൽ എത്തിച്ച ക്നായി തോമായുടെ 72 കിലോ തൂക്കമുള്ള പ്രതിമസ്ഥാപനം ഇന്ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ച് വെച്ച് നടക്കും .രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും .കേരളക്കരയിൽ ക്രൈസ്തവ വിശ്വാസം ആളിക്കത്തിക്കാൻ കടൽകടന്നെത്തിയ വീര നായകനെ ഇനി അപമാനത്തിന്റെയും മറവി യുടെയും കയങ്ങളിൽ ഒഴുക്കി വിടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്നാനായ കരുത്തന്മാർ വീരനായകൻ ക്നായിത്തോമാ പ്രതിമയ്ക്ക് രാജകീയ സ്വീകരണം ഒരുക്കുന്ന യു കെ കെ സി വൈ ൽ ഒരുക്കുന്ന സ്വാഗത നൃത്തത്തെ ഏവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത് .ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ യു കെ കെ സി എ ഭാരവാഗികൾ , യു കെ കെ സി വൈ ൽ ഭാരവാഗികൾ ,യു കെ ക്നാനായ വിമൻസ് ലീഗ് ഭാരവാഗികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും .സ്വവംശ വിവാഹ നിഷ്ഠ യെക്കുറിച്ച് ഏറെ സംസാരിച്ച എസ്രാ പ്രവാചകന്റെ കബറിടം സന്ദർശിച്ചു യാത്ര തുടങ്ങിയ ക്നായി തോമാ യുടെ മക്കൾ കുടിയേറ്റ നാട്ടിലും ക്നാനായ പാരമ്പര്യം കൈവിടാതെ സമുദായത്തെ വാരി പുണരുമ്പോൾ പ്രവാചക പരമ്പരയിൽ പെട്ടവരുടെ അഭിമാന നിമിഷങ്ങൾ ആഘോഷമാക്കുകയാണ് യുകെകെസിഎ .സ്വ വംശ വിവാഹ ഇല്ലെങ്കിൽ ക്നാനായ സമുദായം ഇല്ലാതാകുന്നത് കൊണ്ട് ക്നാനായ സമുദായത്തിൻറെ ജീവവായു എന്ന് കരുതാവുന്ന സ്വവംശ വിവാഹ നിഷ്ഠ കടലുകൾ കടന്നിട്ടും കാത്തു പാലിച്ച ക്നാനായ നവദമ്പതികൾക്ക് സ്വീകരണം ഇന്ന് സ്വീകരണം നൽകും .തുടർന്ന് നടക്കുന്ന യു കെ കെ സി എ സ്റ്റാർ സിംഗേഴ്സ് ഒരുക്കുന്ന ഗാനമേളയും അതേത്തുടർന്ന് നടക്കുന്ന ഡി ജെ യോടെ പരിപാടികൾക്ക് തിരശീല വീഴും .യു കെ യിലെ ഓരോ ക്നാനയക്കാരുടെയും അഭിമാനമായ ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം ദിനത്തിലേക്ക് യുകെയിലെ മുഴുവൻ ക്നാനായക്കാരുടെ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി, സെൻട്രൽ കമ്മിറ്റിയംഗങ്ങളായപ്രസിഡണ്ട്: തോമസ് ജോൺ വരികാട്ട്,വൈസ് പ്രസിഡണ്ട് : ബിജി മാംകൂട്ടത്തിൽ,സെക്രട്ടറി: ജിജി വരിക്കാശ്ശേരി,ജോയിൻ സെക്രട്ടറി: ലൂബി വെള്ളാപ്പള്ളിൽ ട്രഷറർ : മാത്യു പുളിക്ക തൊട്ടിൽ,ജോയിൻറ് ട്രഷറർ: എബി കുടിലിൽ അഡ്വൈസർ മാരായ തോമസ് തൊണ്ണ്മാവുങ്കൽങ്കൽ സാജു പാണാപറമ്പിൽ എന്നിവർ അറിയിച്ചു.

ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം പരിപാടികൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമായിരിക്കും

Facebook Comments

Editor

Read Previous

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു

Read Next

തൊഴില്‍ നൈപുണ്യ വികസന പദ്ധതി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്