Breaking news

സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് (SKCA) നവ നേതൃത്വം

സിഡ്നി: കുടിയേറ്റത്തിന്റെ മക്കളായ ക്നാനായക്കാരെ, തനിമയിലും, ഒരുമയിലും, നിലനിര്ത്തുന്നതിന് വേണ്ടി സിഡ്നിയിൽ​ ആരംഭിച്ച സമുദായിക സംഘടനയായ സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷൻ (SKCA),ആഗോള സാമൂഹിക വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച കോവിഡ്-​ 19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും 2021-23 കാലയളവിലേയ്ക്ക് സംഘടനയെ നയിക്കേണ്ട അമരക്കാരെ ജനാധിപത്യപരമായി തിരഞ്ഞെടുത്തു.ഭാരവാഹികളുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു:സ്പിരിച്വൽ ഡയറക്ടർ: ഫാ.ജോസഫ് കാരുപ്ലാക്കൽ.പ്രസിഡന്റ്: ലൂക്കോസ് കട്ടപ്പുറം.വൈസ് പ്രസിഡന്റ്:സിറിൾ മാത്യു.സെക്രട്ടറി: ജോമോൻ തമ്പി മാത്യു.ജോയിന്റ് സെക്രട്ടറി: നോയൽ ജെയിംസ്.ട്രെഷറർ: സിജോ ജേക്കബ്.PRO:ജോജി ജേക്കബ്.KCCO Representatives:ജെയിംസ് കണിയാപറമ്പിൽ, നെഫ്സി വിനോദ്.SKCYL പ്രസിഡന്റ്:ജാക്സൺ സജി.SKWF President:ടിനു ജെയ്സൺ,കമ്മിറ്റി മെംബേർസ്: ബാബു ലൂക്കോസ്, അബി ജോയ്, സിബി ചാക്കോച്ചൻ,ബിനു ജോസഫ്, ജോസ്കുര്യൻ,നിതീഷ് രാജൻ, വിനോദ് മത്തായി.സമുദായം എന്ന വികാരത്തെ പരിപൂർണമായും ഉൾക്കൊണ്ടുകൊണ്ടും, സമുദായ അംഗങ്ങളെ​ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിവേചനമില്ലാതെ ഒരുപോലെ കാണുകയും, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും, ഒരു കുടക്കീഴിൽ അണിനിരത്തി,​ സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം​ കാലം നിലനിറുത്താൻ വേണ്ട എല്ലാം പ്രവർത്തനങ്ങളും പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന് അറിയിച്ചു.

Facebook Comments

knanayapathram

Read Previous

കെ.എസ്.എസ്.എസ് വയോജനദിനാഘോഷം
സംഘടിപ്പിച്ചു

Read Next

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു