കോട്ടയം : ലോക ഹൃദയദിന സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി. ലോക ഹൃദയാരോഗ്യദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ പോലീസ്, കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം സൈക്ലിങ് ക്ലബ്, ഡക്കത്താലോണ്‍, എമര്‍ജിങ് സൈക്ലിങ് ഓര്‍ഗനൈസേഷന്‍ വൈക്കം എന്നിവരുടെ സഹകരണത്തോടെയാണ് സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) സംഘടിപ്പിച്ചിച്ചത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മറ്റ് യുവാക്കളും ഉള്‍പെടെ നിരവധി പേര്‍ സൈക്കിള്‍ റാലി (സൈക്കളത്തോണ്‍)യില്‍ അണിനിരന്നു.
കാരിത്താസ് ആശുപത്രയില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) ഗാന്ധി സ്‌ക്വയറില്‍ (തിരുനക്കര) സമാപിച്ചു. കാരിത്താസ് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധാരി ഐ എ എസ് സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) ഫ്‌ലാഗ്ഓഫ് ചെയ്തു. കാരിത്താസ് ആശുപത്രി ഡയക്ടര്‍ റവ. ഡോ. ബിനുകുന്നത്ത് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കോട്ടയം ഡി.വൈ.എസ്.പി. സന്തോഷ്‌കുമാര്‍, ജില്ലാ ആരോഗ്യവകുപ്പ് മീഡിയ ഓഫീസര്‍ ടോമിജോണ്‍, ഫാ. ജിനു കാവില്‍, ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിഡ് സണ്‍, ഡോ. ജോബി കെ. തോമസ്, ഡോ. ബോബന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു