Breaking news

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ മിഷൻ ടൈംസ് പ്രകാശനം ചെയ്തു. ചിക്കാഗോ  രൂപത വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്‌ടറുമായ ഫാ. തോമസ് മുളവനാൽ മിഷൻ ടൈംസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് റീജിയണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ,   മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് തറക്കൽ, ഫാ. റെനി കട്ടേൽ, ഫാ. ബിബി തറയിൽ എന്നിവർ സന്നിഹിതരായിരുന്നു. മിഷൻ ലീഗിന്റെ റീജിയണൽ യുണിറ്റ് വിശേഷങ്ങളും  അംഗങ്ങളുടെ സാഹിത്യ സൃഷ്‌ടികളുമാണ് മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാ വല്‍ക്കരണത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി .