ബെര്‍ലിന്‍: കെ.സി.വൈ.എല്‍. ജര്‍മനിയുടെ നേതൃത്വത്തില്‍ ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് ക്‌നാനായ യുവജന സംഗമം ‘ദാഹ്’ എന്ന പേരില്‍ സൂമിലൂടെ നടത്തി. യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ജര്‍മനി (ഉലൗെേരവഹമിറ), ഓസ്ട്രിയ (അൗേെൃശമ), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഇീിളലറലൃമശേീി ഒലഹ്‌ലശേരമഇഒ) എന്നീ രാജ്യങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു രൂപം നല്‍കി. ”ഉഅഇഒ” (ദാഹ്) എന്ന കൂട്ടായ്മ തനതായ ക്‌നാനായ പാരമ്പര്യത്തിലും വിശ്വാസത്തിലും വളരുന്ന യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരുവാനും, പരസ്പര സൗഹൃദങ്ങള്‍ വളര്‍ത്തി ക്‌നാനായ സമുദായത്തെ യൂറോപ്പിലെ മണ്ണില്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. സംഗമത്തിനു മെറിന്‍ പാട്ടകണ്ടത്തില്‍ സ്വാഗതം പറഞ്ഞു. കെ.സി.വൈ.എല്‍ ചാപ്ലയിന്‍ ഫാ. ബിനോയി കൂട്ടനാല്‍ ആമുഖപ്രഭാഷണം നടത്തി. ഗീവര്‍ഗീസ് മാര്‍ അഫ്രേം അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായം കുടിയേറ്റത്തില്‍ അധിഷ്ഠിതമായ സമുദായമാണെന്നും, സമുദായത്തിന്റെ പാരമ്പര്യവും തനിമയും യൂറോപ്പിലും മുറുകെ പിടിക്കണമെന്ന് പിതാവ് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തി. യൂറോപ്പില്‍ ജനിച്ച് വളര്‍ന്നു സമുദായ പാരമ്പര്യവും തനിമയും മുറുകെപിടിച്ച് വിവാഹ ജീവിതം നയിക്കുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദമ്പതികള്‍ ക്രിസ്‌ജോ, മെബിള്‍ കുന്നതേട്ട്, ഫെലിക്‌സ് ദീപ്തി തച്ചേട്ട്, ജര്‍മനിയില്‍നിന്നും വിവാഹിതരായ നവദമ്പതികള്‍ അല്‍ബിന്‍, ഗീതു മീമ്പുംതാനത്ത് എന്നിവര്‍ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ചു. യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ കൈമാറ്റം ചെയ്യാനും സംഗമത്തിലൂടെ സാധിച്ചു. ദാഹ് എന്ന കൂട്ടായ്മക്കു കീഴില്‍ സാഹോദര്യത്തിലും സ്‌നേഹത്തിലും ഒരുമയിലും തുടര്‍ന്നും മൂന്നു രാജ്യങ്ങളിലെ യുവജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും സഹകരിക്കുവാനും തീരുമാനിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംഗമത്തിന് ആശംസ അറിയിക്കുകയും ആശിര്‍വാദം നല്‍കുകയും ചെയ്തു. ഓസ്ട്രിയയില്‍ നിന്നും ഫെലീന പുത്തന്‍പുര നന്ദി പറഞ്ഞു. പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.