Breaking news

ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കി കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി

കോട്ടയം: സഹമനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നതൊടൊപ്പം സാധിക്കുന്ന തരത്തിലുള്ള സഹായങ്ങള്‍ ചെയ്യുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്.  കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി അമേരിക്കയിലെ ലോസാഞ്ചല്‍സ് സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് ചര്‍ച്ച് മിഷന്‍ ലീഗ്് യൂണിറ്റുമായി സഹകരിച്ച് 10 കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരിക്കുവാനും കൊടുക്കുവാനുമുള്ള മനോഭാവം വളര്‍ത്തിയെടുത്ത് പ്രയാസപ്പെടുന്നവര്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാറിയ കാലഘട്ടത്തിന്റെ അനിവാര്യതയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രക്രീയയില്‍ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്ന് അവര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments

knanayapathram

Read Previous

ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചെറുപുഷ്പ മിഷന്‍ ലീഗ് പിറവം ഫൊറോനാ 2021-22 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.