Breaking news

കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി

സാന്‍ഹൊസെ: കെ.സി.സി.എന്‍.സി നേതൃത്വത്തില്‍ ഓണാഘോഷം വിജയകരമായി നടത്തി. ഓഗസ്റ്റ് 29ന് ഫാ.സജി പിണര്‍ക്കയിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്കുശേഷം ഓണാഘോഷങ്ങള്‍ക്ക ്തുടക്കം കുറിച്ചു. താലപ്പൊലിയുടെ അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍ ആന്‍റ് ടീ മിന്‍െറ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. വിഭവസമൃദമായ ഓണ സദ്യ അസോസിയേഷന്‍ ഒരുക്കിയിരുന്നു. വനിതകളുടെ നേതൃത്വത്തില്‍ ഓണപ്പൂക്കളവും യുവജനവേദിയുടെ നേതൃത്വത്തില്‍ ഓണഗെയിംസും നടത്തി. പരിപാടികള്‍ക്ക്
വിവിന്‍ ഓണശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

Read Next

നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു