Breaking news

രാജു പറപ്പള്ളിൽ റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

ന്യൂ ഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഏരിയായിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ജാതി മത ഭാഷയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ ഏരിയയിൽ നിന്നും വാശിയേറിയ മത്സരത്തിനൊടുവിലാണ് ജനറൽ  സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടത്.ഗാസിയാബാദിലെ സെന്റ് ജോസഫ് സ്കൂളിലെ അക്കാഡമിക് കോർഡിനേറ്ററും കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനുമാണ്. കുറുപ്പന്തറ ഇടവകാഗ്മായ രാജു, ഡൽഹി ക്‌നാനായ കാത്തലിക് മിഷന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. കൈപ്പുഴ കുഴിപറമ്പിൽ ബീനയാണ് ഭാര്യ. റോസ്മിൻ, റോഷൻ, റിസോൺ എന്നിവരാണ് മക്കൾ.

Facebook Comments

Read Previous

S .H .മിഷൻ ഫാമിലി പിക്‌നിക്കും ഓണാഘോഷവും സംഘടിപ്പിച്ചു

Read Next

ലെസ്റ്ററില്‍ (യൂ.കെ.) നിര്യാതയായ കിടങ്ങൂര്‍ കുമ്പുക്കല്‍ മറിയാമ്മ കുരുവിള (87) യുടെ മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ കൂടല്ലൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. Live Telecasting Available