Breaking news

പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഏരെ പുതുമയാർന്നതും വ്യത്യസ്ഥവുമായ മത്സരം സംഘടിപ്പിക്കുന്നു. ഇടവക ദൈവാലയത്തെ കൂടുതൽ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ദൈവാലയത്തെ സൂക്ഷ്മമായി വീക്ഷിക്കുക എന്ന ചിന്തയോടെ പള്ളി പണി നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നത്. പാഴ്‌വസ്തുക്കളോ മറ്റ് മെറ്റീരിയൽസോ ഉപയോഗിച്ച് ഇടവക ദൈവാലയത്തിൻറെ ഒന്നരയടി നീളവും വീതിയും പൊക്കവും ഉള്ള മാതൃക മനോഹരമായി നിർമ്മിക്കുക എന്നതാണ് മത്സരം. ഇടവകയുടെ മൂന്നാം വാർഷിക ദിനമായ സെപ്തംബർ 19 ഞായറാഴ്ച മത്സരത്തിൽ പങ്കെടുത്ത മാതൃകകൾ പൊതുവായി പ്രദർശിപ്പിക്കുന്നതാണ് . എരെ വ്യത്യസ്ഥവും പുതുമ നിറഞ്ഞതുമായ മത്സരത്തിൽ ഇതിനോടകം നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വിവിധ പരുപാടികളാൽ മൂന്നാം വാർഷികം വ്യത്യസ്ഥമായ ആഘോഷത്തിനായി ന്യൂജേഴ്‌സി ഇടവക സമൂഹം ഒരുക്കത്തിലാണ്

Facebook Comments

Read Previous

കരിങ്കുന്നം കുന്നത്ത് കെ. യു. ചാണ്ടി നിര്യാതനായി

Read Next

KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു