Breaking news

ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ചില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ കുടുംബാഗങ്ങളുടെ നേതൃത്വത്തില്‍ ഉദ്പാദിപ്പിച്ചെടുക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്നതോടൊപ്പം കൃഷി വകുപ്പിന്റെ സേവനങ്ങളും പ്രയോജനപ്പെടുത്തുവാന്‍ ആളുകകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട്, പുനരൈക്യ ശതാബ്ദി സാമൂഹ്യക്ഷേമ കമ്മറ്റി കണ്‍വീനര്‍ ഫാ. ഷിജു വട്ടംപുറം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ തോമസ് അറയ്ക്കത്തറ, ത്രേസ്യാമ്മ കുരുവിള  എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി മലങ്കര ഫൊറോനയിലെ വിവിധ ഇടവകകളില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്ക് അടുക്കളത്തോട്ടത്തിനായുള്ള പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ തൊഴില്‍ നൈപുണ്യ ഭക്ഷ്യസുരക്ഷ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അടുക്കളത്തോട്ട വ്യാപന പദ്ധതി നടപ്പിലാക്കുന്നത്.

Facebook Comments

knanayapathram

Read Previous

മകുടാലയം മരങ്ങാട്ടില്‍ മാത്യു (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു