യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ ആസ്ഥാന മന്ദിരം തീപിടിച്ച് നിൽയിൽ ഇന്നലെ പുലര്‍ച്ചയോടെയാണ് ആസ്ഥാനമന്ദിരത്തിന് തീയിട്ട് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും ആറു ഫയര്‍ഫോഴ്സും എത്തിയതോടെ ചെറിയൊരു ഭാഗത്തിനുമാത്രമാണ് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിയമനം . പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു വിശദമായ അന്വേഷണം തുടങ്ങി.ഇതിനകം ആസ്‌ഥാന മന്ദിരത്തിന് വൻ നാശ നഷ്ടങ്ങൾ സംഭിച്ചെന്ന് സോഷ്യൽ മീഡിയായിൽ റിപ്പോർട്ടുകൾ പരക്കുന്നുണ്ട് എന്നാൽ ആസ്‌ഥാന മന്ദിരത്തിന്റെ പരിപാടികൾ നടക്കുന്ന പ്രധാന ഭാഗങ്ങൾക്ക് ഒരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചില്ല എന്നുള്ളത് യു കെ യിലെ ക്നാനയക്കാരേ സംഭവിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ വാർത്തയാണ് .2014 ലാണ് ക്നാനായക്കാരുടെ അഭിമാന ഗോപുരമായി ക്നാനായ ആസ്ഥാന മന്ദിരം ബര്‍ബിങ്ഹാമില്‍ ഉയര്‍ന്നത്. യു.കെ.കെ.സി.എ യുടെ നേതൃത്വത്തില്‍ ക്നാനായക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് മന്ദിരത്തിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു.