Breaking news

കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA.

ക്നാനായ സമുദായത്തിൻ്റെ പൂർവ്വപിതാവും ക്നാനായക്കാരുടെ വീരനായകനുമായ ക്നായിത്തൊമ്മൻ്റെ ജീവൻ തുടിക്കുന്ന വെങ്കല പ്രതിമ UK യിലെ ക്നാനായ സമൂഹത്തിന് അഭിമാനമായി ആസ്ഥാനമന്ദിരത്തിൽ വിളങ്ങാൻ ഇനി അൻപത് ദിനങ്ങളുടെ ദൂരം മാത്രം. കുടിയേറ്റ കുലപതിയുടെ അർദ്ധകായ പ്രതിമാസ്ഥാപനം UK യിലെ ക്നാനായ സമൂഹത്തിൻ്റെ ഓർമ്മകളിൽ എന്നും തിളങ്ങുന്ന ആഘോഷരാവാക്കി മാറ്റാനൊരുങ്ങുകയാണ് UKKCA. 51 യൂണിറ്റിലേയും സമുദായ സ്നേഹികളായ അംഗങ്ങളുടെ സാന്നിധ്യത്തിൽ വിസ്മയം വിതറുന്ന കലാപരിപാടികളോടെ, UKKCA കൺവൻഷൻ്റെ പ്രതീതി ജനിപ്പിയ്ക്കുന്ന രീതിയിൽ ക്നാനായ മാമാങ്കമാറ്റി മാറ്റാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നു വരുന്നത്.

ആഗോള ക്നാനായ സമൂഹം ഇരു കൈകളും നീട്ടി സ്വീകരിച്ച UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം പോലെ തന്നെ, ലോകമെങ്ങും ക്നായിത്തൊമ്മൻ പ്രതിമകളുയരാൻ ഈ സുദിനത്തിലൂടെ  വഴിയൊരുക്കിയേക്കാം. നൂറ്റാണ്ടുകളായി മറവിയുടെ കയങ്ങളിലാണ്ടു കിടന്ന ഗോത്രപിതാവ് ക്നായിത്തൊമ്മൻ ഓർമ്മകളെ ലോകമെങ്ങുമുള്ള ക്നാനായ സമുഹത്തിന് കെടാത്ത തിരിനാളങ്ങളായി പകർന്നേകാൻ ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിന് കഴിയുമെങ്കിൽ ക്നാനായ ചരിത്രവും പാരമ്പര്യങ്ങളും ഒപ്പം സ്വവംശവിവാഹനിഷ്ഠയും കുടിയേറ്റ നാടുകളിലെ വരും തലമുറകൾക്ക് കൈമാറാനുള്ള വഴിയൊരുക്കുകയാണ് UKKCA.

ക്നായിത്തോമ്മൻ പ്രതിമാസ്ഥാപനത്തോടനുബന്ധിച്ച് ക്നാനായത്തനിമ നിറയുന്ന നിരവധി കലാപരിപാടികളോടൊപ്പം കഴിഞ്ഞ വർഷവും ഈ വർഷവുമായി വിവാഹിതരായ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവുമൊരുക്കുന്നു UKKCA.സ്വസമുദായത്തിൽ നിന്ന് ജീവിത പങ്കാളികളെ കണ്ടെത്തി യുവജനങ്ങൾക്ക് മാത്യകയായി സൂര്യചന്ദ്രൻമാരുള്ള നാൾവരെ ക്നാനായ സമൂഹം UK യിലെ മണ്ണിൽ നിലനിൽക്കുമെന്ന് വിളിച്ചോതി നവദമ്പതികളെ ആദരിയ്ക്കുന്ന ചടങ്ങിലേക്ക് ക്നാനായ നവദമ്പതികളെയും, ഒപ്പം ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിൽ പങ്കെടുക്കാൻ UK യിലെ മുഴുവൻ ക്നാനായ ജനതയേയും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി
UKKCA പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട്, വൈസ് പ്രസിഡൻ്റ്, ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ, സെക്രട്ടറി ശ്രീ ജിജി വരിക്കാശ്ശേരി, ജോയൻ്റ് സെക്രട്ടറി ശ്രീ ലൂബി മാത്യൂസ് വെള്ളാപ്പള്ളിൽ, ട്രഷറർ ശ്രീ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ, ജോയൻ്റ് ട്രഷറർ ശ്രീ എബി ജോൺ കുടിലിൽ,അഡ്വൈസേഴ്സ് ശ്രീ തോമസ് ജോസഫ് തൊണ്ണംമാവുങ്കൽ, ശ്രീ സാജു ലൂക്കോസ് പാണാപറമ്പിൽ എന്നിവർ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

Read Next

ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്