കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ ഉള്ള 175 ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. ബാത് സോപ്പ്, വാഷിംഗ് സോപ്പ്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റവ ഫാദര്‍ ജോസ് നെടുങ്ങാട്, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍, ശ്രീ അബ്രാഹംഉള്ളടപ്പുള്ളില്‍ എന്നിവര്‍ പങ്കെടുത്തു.