Breaking news

റെഡി 1, 2, 3 വിസ്മയം ന്യൂജേഴ്സിയിൽ

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയുടെ സമ്മർ പിക്നിക് റെഡീ1,2,3 ഏറെ വിസ്മയം സൃഷ്ടിച്ച് വ്യത്യസ്ഥമായി .പരാമസിലെ വാൻ സുവാൻ കൗണ്ടി പാർക്കിൽ നടന്ന പിക്നിക്കിൽ നൂറ് കണക്കിന് ഇടവകക്കാർ പങ്കെടുത്തു. രാവിലെ 9.30 am ന് പരേഡോഡെ ആരംഭിച്ച പിക്നിക് വൈകിട്ട് 6.30 pm വരെ നടത്തപ്പെട്ടു.കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ പങ്കെടുത്തു. പുതുമയാർന്ന മത്സരങ്ങളും സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങളും ഏവരെയും കൂടുതൽ ആകർഷിച്ചു.ശ്രീ.ജോബി തടത്തിൽ കോർഡിനേറ്റർ ആയിട്ടുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നാളുകളായി നടത്തി വരുന്ന ഒരുക്കങ്ങളുടെ വികയമായിരുന്നു ഇത്. മത്സര വിജയികൾക്ക് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു. ഏവരെയും കോർത്തിണക്കി പുതുമകൾ നിറച്ച് വ്യത്യസ്ഥമാക്കിയ റെഡി 1, 2, 3 പിക്നിക് ഇടവക സമൂഹത്തിന് പുത്തൻ ഉണർവേകി ‘

Facebook Comments

Read Previous

ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഉയര്‍ന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി