Breaking news

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ബിബിഎ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ആര്യ ഗിരീഷ് മികവിന്റെ കേന്ദ്രമായ IIIT അലഹബാദില്‍ എം ബി എ കോഴ്‌സിന് പ്രവേശനം നേടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനമാണ് IIIT. ബി ബി എ കോഴ്‌സ് കഴിഞ്ഞ ആതിര പി, ഹരിത കൃഷ്ണന്‍, ബികോം കോഴ്‌സ് കഴിഞ്ഞ ഹരിത ആര്‍, പ്രണവ് നാരായണന്‍ എന്നിവര്‍ എന്‍ ഐ ടി ഹാമിര്‍പൂരിലും എംബിഎ കോഴ്‌സിന് അഡ്മിഷന്‍ നേടി. ക്യാറ്റ് സ്‌കോര്‍ന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൈവരിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ബിജു ജോസഫ് അറിയിച്ചു. ക്യാറ്റ് പരീക്ഷയ്ക്ക് അധ്യാപകര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ കൂടി ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) സ്‌കോര്‍ നേടി മുന്‍വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷയില്‍ ഊന്നിയ ബിരുദപഠനം അധ്യാപകര്‍ മുന്‍കൈയെടുത്ത് നടപ്പില്‍ വരുത്തുന്നു.

Facebook Comments

knanayapathram

Read Previous

ചെറുപുഷ്പ മിഷന്‍ലീഗ് ക്‌നാനായ സന്യസ്തര്‍ക്കായി കവിതാരചന മത്സരo നടത്തി

Read Next

ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഉയര്‍ന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്