Breaking news

‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

മടമ്പം : പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മടമ്പം, Share Your Spare മൂവ്‌മെന്റിന്റെയും Next Generation Teacher @ PKM ന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘Laptop for All’ -2021 എന്ന പദ്ധതി  സൂം പ്ലാറ്റ്ഫോം വഴി നടത്തിയ ചടങ്ങില്‍ പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ഒപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘Let us Go Digital ക്യാമ്പയിനിങ്ങിന്റെ കോളേജ് തലത്തിലുള്ള പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. കോവിഡ് മഹാമാരിക്കാലത്തു പഠനം സുഗമമാക്കുന്നതി നായി പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പരിമിതികള്‍ നേരിടുന്ന അധ്യാപകവിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും നല്‍കിക്കൊണ്ടുള്ള ഈ പ്രവര്‍ത്ത നോദ്ഘാടനം നാടിനു മാതൃകയായി. പ്രവാസി മലയാളികളുടെയും പി കെ എം കോളേജ് 2019-21 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെയും സഹായകരങ്ങളാണ് പദ്ധതിക്കായി ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണും സംഭാവന നല്‍കിയത്.പി കെ എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍.ജെസ്സി എന്‍ സി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ പ്രശാന്ത് മാത്യു ,ഡോ മരിയ മാര്‍ട്ടിന്‍ ജോസഫ്, അലക്‌സ് ജേക്കബ് മഠത്തില്‍ താഴെയില്‍, ബിനോയ് കെ, ഫാ. അബിന്‍ ജോസ്, സായൂജ് വി വി എന്നിവര്‍ സംസാരിച്ചു.

Facebook Comments

knanayapathram

Read Previous

പിറവം : കുഞ്ഞമ്മാട്ടില്‍ ഏല്യാമ്മ എബ്രാഹാം (81) നിര്യാതയായി.

Read Next

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി