കോട്ടയം: കെ.സി.വൈ.എൽ അതിരൂപതാസമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിൻറെ ആദ്യഘട്ട സ്മാർട്ട്ഫോൺ വിതരണോദ്ഘാടനം അതിരൂപതാ മെത്രാപോലീത്താ മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ ന് എക്സിക്യൂട്ടിവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നൽകികൊണ്ട് നിർവ്വഹിച്ചു. ഈ വർഷം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ അർഹരായ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായി തുടക്കം കുറിച്ച മൊബൈൽ ഫോൺ ചലഞ്ചിലൂടെ, ആദ്യഘട്ടമായി 7000 രൂപ വില വരുന്ന 70 മൊബൈൽ ഫോണുകൾ വിവിധ സ്കൂളുകളിലായി വിതരണം ചെയ്യുകയാണ്.വിവിധ സംഘടനകളുടെയും, വ്യക്തികളുടെയും സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ നൽകുന്നത്.ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നത്. അതിരുപതാ ഭാരവാഹികളായ ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ,ജോസ്‌കുട്ടി ജോസഫ് താളിവേലിൽ,അച്ചു അന്ന ടോം,ഷെല്ലി ആലപ്പാട്ട്, സി. ലേഖ SJC എന്നിവർ സന്നിഹിതരായിരുന്നു.