ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ജനങ്ങൾക്കായി നടത്തപ്പെടുന്ന വാർഷിക പിക്നിക് ” റെഡി 1,2,3,” ആഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നടത്തപ്പെടും.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നോർത്ത് ജേഴ്സിയിലെ പരാമസിൽ സ്ഥിതി ചെയ്യുന്ന വാൻ സൂസൻ കൗണ്ടി പാർക്കിൽ വച്ചു പിക്നിക് നടത്തപെടുന്നത്. ബെർഗൻ കൗണ്ടിയിലെ തന്നെ ഏറ്റവും വലിയതും ആളുകൾക്ക് എത്തിച്ചേരുന്നതിനു വളരെ അധികം സൗകര്യപ്രദമായതുമായ പ്രസ്തുത പാർക്കിലേ ലോട്ട് നമ്പർ ‘H’ ൽ ആണ് പിക്‌നിക്കിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്. വിവിധ പ്രായക്കാർക്കുള്ള മത്സരങ്ങളും, ഫുഡ് ഫെസ്റ്റിവലും, വടംവലിയും ഈ പിക്നിക്കിന് മോടി കൂട്ടുന്നതിനായി ക്രമീകരിച്ചിട്ടുള്ളതായി ഇടവക വികാരി ബിൻസ് ചേത്തലിൽ, പിക്നിക് കോർഡിനേറ്റർ ജോബി തടത്തിൽ എന്നിവർ അറിയിച്ചു .
Facebook Comments