കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി. ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ന്യൂസിലാന്റിന്റെ സഹകരണത്തോടെയാണ് കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെ വിതരണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. തോമസ് അനിമൂട്ടില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, പഞ്ചായത്ത് സെക്രട്ടി സുനില്‍ എസ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ന്യൂജന്റ് ജോസഫ്, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിഥിന്‍ പുല്ലുകാടന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ന്യൂസിലാന്റിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്.