ദശാബ്ദിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന യുകെയിലെ ക്നാനായ കത്തോലിക്കാ യുവജന സംഘടനയായ യു കെ കെസി.വൈഎല്ലി ന് (United Kingdom Knanaya Catholic Youth League) പുതുതായി അസിസ്റ്റന്‍്റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെ യും നിയമിച്ചു. കോട്ടയം അതി രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍്റെ അംഗീകാരം ലഭിച്ചതനുസരിച്ച് UKKCYL ചാപ്ളിയ്ന്‍ വികാരി ജനറള്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയിലാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.
ഫാ. ജിബിന്‍ പാറടിയിലാണ് അസിസ്റ്റന്‍്റ് ചാപ്ളിയ്ന്‍. നാഷണല്‍ ഡയറക്ടറന്മാരായി ടോമി ജോസ് പടപ്പുരക്കലും, ബീനാ ബെന്നി ഓണശ്ശേരിയുമാണ് നിയമിതരായത്. ആദ്യമായാണ് UKKCYL ന് ഒരു അസിസ്റ്റന്‍്റ് ചാപ്ളിയ്ന്‍ നിയമിതനാകുന്നത്. ഫാ. ജിബിന്‍ പാറടിയില്‍ കരിങ്കുന്നം ഇടവകാംഗമാണ്. ഉഴവൂര്‍ ഇടവകയില്‍ അസിസ്റ്റന്‍്റ് വികാരിയായും, ഡല്‍ഹി ക്നാനായ മിഷനിലും സേവനം അനുഷ്ഠിച്ച ശേഷമാണ് ഫാ. ജിബിന്‍ യുകെയില്‍ എത്തിയത്. നിലവില്‍ കെന്‍്റിലെ സെന്‍്റ് ജോണ്‍ പോള്‍ സെക്കന്‍്റ്, സൗത്താംപ്റ്റണ്‍ സെന്‍്റ് പോള്‍സ് എന്നീ ക്നാനായ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ – ചാര്‍ജ്ജായി സേവനം അനുഷ്ഠിക്കുന്നു.
ഡയറക്ടറായി നിയമിതനായ ടോമി പടപ്പുരക്കല്‍ കടുത്തുരുത്തി വലിയ പളളി ഇടവകാംഗമാണ്. നാട്ടിലും വിദേശത്തും ക്നാനായ കത്തോലിക്ക അല്‍മായ സംഘടനകഹ സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയിലെ വിശാഖപട്ടണം ഡോക്യാഡില്‍ സിവിലിയന്‍ സേവനത്തിനും സൗദിയിലെ ദീര്‍ഘകാല പ്രവാസ ജീവിതത്തിനും ശേഷം വൂസ്റ്റണ്‍ ഷയറില്‍ സ്ഥിര താമസമാക്കിയ ടോമി ു മ്യൂസിക് കമ്പോസറും ഗാനരചയിതാവുമാണ്. ചെറുപ്പം മുതല്‍ വിവിധ ഭക്തസംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള ടോമി വേദപാഠ അധ്യാപകനുമായിരുന്നു.നിരവധി തവണ UKKCA കണ്‍വന്‍ഷന്‍ ക്വയര്‍ ടീമിനെ നയിച്ചിട്ടുള്ള ടോമി, UKKCYL ക്വയര്‍ ടീമിന്‍്റെ ശില്‍പിയുമാണ്. UKKCA വൂസ്റ്റണ്‍ ഷയര്‍ യൂണിറ്റ് സെക്രട്ടറിയായും, KCYL ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വോയിറ്റോ യൂറോപ്പ് ലിമിറ്റഡില്‍ ക്വാളിറ്റി ി കണ്‍ട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്യന്നു. ഭാര്യ ഷീല , ഫാര്‍മസിസ്റ്റായ മേഹ മോഹിത്, സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ചെയ്യന്ന ഷോണ്‍എന്നിവര്‍ മക്കളാണ് .
ഡയറക്ടറായി നിയമിതയായ ബീനാ ബെന്നി ഓണശ്ശേരില്‍, നീണ്ടൂര്‍ ഇടവകാംഗമാണ്. ചെറുപ്പം മുതല്‍ യുവജന ഭക്ത സംഘടനാ നേതൃത്വനിരയില്‍ പ്രവ3452ത്തിച്ചിട്ടുള്ള ബീന ഡല്‍ഹിയില്‍ അക്കൗണ്ടന്‍്റായും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും ദീറഘനാള്‍ ജോലി ചെയ്ത ശേഷമാണ് ബര്‍മിംഗ്ഹാമില്‍ സ്ഥിര താമസമാക്കിയത്. നിലവില്‍ നഷസിംഗ് ഹോം ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യന്ന ബീന യുകെയില്‍ മാനേജ്മെന്‍്റ് പരീശീലനം നേടിയിട്ടുണ്ട്. ക്നാനായ സമുദായ പ്രവര്‍ത്തന മേഖലകളില്‍ എന്നും തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ബീനാ UKKCA ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രോഗ്രാാം കോര്‍ഡിനേറ്ററായും KCYL യൂണിറ്റ് ഡയറക്ടറായും തന്‍്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ബെന്നി കുര്യന്‍. ഏക മകന്‍ അലന്‍ അക്കൗണ്ടന്‍്റ് ആയി ജോലി ചെയ്യന്നു.
സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കാലാവധി പൂര്‍ത്തിയാക്കിയ ഡയറക്ടര്‍മാരായ സിന്‍്റോ വെട്ടുകല്ളേല്‍, ജോമോള്‍ സന്തോഷ് എന്നിവര്‍ക്ക് പകരക്കാരായിട്ടാണ് ടോമിയും ബീനായും സ്ഥാനമേല്‍ക്കുക. ടോം ജോസഫ് വഞ്ചിന്താനത്ത്, സ്നേഹ ബെന്നി മാവേലില്‍ ,ആഷിന്‍ അനില്‍ നെല്ലാമറ്റത്തില്‍, ശീതള്‍ ഷാജി മാളിയേക്കല്‍, അലന്‍ ജോസഫ് വേങ്ങച്ചേരില്‍ എന്നിവരാണ് UKKCYL ന്‍്റെ നിലവിലെ കമ്മറ്റിയെ നയിക്കുന്നത്.