ചെറുകര: കെ സിസി ചെറുകര യൂണിറ്റിന്‍െറ കോവിഡ് കാല ഭക്ഷണ കിറ്റു വിതരണം വികാരി ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. യൂണിറ്റു പ്രസിഡന്‍റ് ജോണി വെട്ടത്തില്‍ അധ്യക്ഷനായിരുന്നു. കെ സിസി യൂണിറ്റിനു പുറമേ സാജു വട്ടുകുളം, അലക്സ് വട്ടുകുളം, ബിജു കാഞ്ഞിരമൂട്ടില്‍ , ജോസ് പഴേമ്പിള്ളില്‍, സോജന്‍ കുഴിഞ്ഞാലില്‍, ഫിലിപ് മരുതനാടിയില്‍, ടൈറ്റസ് മരുതനാടിയില്‍ , ജോസഫ് പഴയിടത്ത് തുടങ്ങിയവര്‍ ധനസമാഹരണ യത്നത്തില്‍ സഹകാരികളായി. അതിരൂപതാ ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, മുത്തോലി ഗ്രാമപഞ്ചായത്തു മെമ്പര്‍ ടോമി കെഴുവന്താനം , യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോണി വടശ്ശേരിക്കുന്നേല്‍, യൂണിറ്റ് ട്രഷറര്‍ അജു കൊച്ചുതറപ്പേല്‍, കൈക്കാരന്‍മാരായ സിബി തറപ്പുതൊട്ടിയില്‍, ബേബി ഇടയാടിയില്‍, ബിനു കുളക്കൊറ്റില്‍, ചാക്കോ താന്നിയാനിക്കല്‍ , സിബി മത്തൊനത്ത് എന്നിവര്‍ സഹായ പദ്ധതികള്‍ ഭവനങ്ങളിലത്തെിക്കാന്‍ നേതൃത്വം നല്‍കി. ഇടവകയിലേയും പരിസര പ്രദേശങ്ങളിലേയും നൂറിലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനാണ് പരിശ്രമിക്കുന്നത്.