ചിക്കാഗോ: ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്ന വേളയിൽ മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ അർപ്പിച്ച വി.ബലി മധ്യേ ലോക പരിസ്ഥിതിദിനത്തെക്കുറിച്ച് ഇടവക വികാരി ബഹു.തോമസ് മുളവാനാലച്ചൻ സന്ദേശം നൽകി. പ്രകൃതിയോട് ചേർന്ന് ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും , പരിസ്ഥിതി സംരക്ഷിക്കുവാനും മാലിന്യവിമുക്തമാക്കുവാനും
ഭൂമിയിൽ ഉൽപ്പന്നങ്ങൾ സ്വാഭാവികമായി ഉത്പാദിപ്പിച്ച് സഹജീവികൾക്കുംകൂടി കരുതലോടെ പങ്കുവയ്ക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. പ്രകൃതിയെ മലീമസമാക്കുന്ന പ്രവർത്തികൾ നാം വർജിക്കണം. ജീവിക്കുന്ന സ്ഥലം ഹരിതമായി സൂക്ഷിക്കുവാനും വൃക്ഷങ്ങളും സസ്യങ്ങളും വച്ച് പിഠിപ്പിക്കുവാനും ജലസമ്പത്തും വായും മാലിന്യരഹിത മാക്കുവാകനും നാം ശ്രദ്ധ നേടണം. മരം ഒരു വരംമാണ് എന്ന ചിന്തയോടെ ഓരോ ഭവനത്തിലും ഒരു വൃക്ഷമെങ്കിലും വച്ചു പിടിപ്പിക്കുവാൻ ശ്രമിക്കണമെന്ന് അദ്ദേഹം തൻറെ സന്ദേശത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
വി.ബലിയർപ്പണത്തിനുശേഷം പള്ളിയങ്കണത്തിൽ കൂടിയ വിശ്വാസ ജനസാന്നിധ്യത്തിൽ ഒരു വൃക്ഷ തൈ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . ഇടവക ജനത്തെ പ്രതിനിധീകരിച്ച് അന്നേദിവസം ജന്മദിനം ആഘോഷിക്കുന്ന ജോവാന മോൾ ചൊള്ളബേൽ ഉദ്ഘാടനം നിർവഹണത്തിൽ പങ്കാളിയായി. നിരവധി ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇടവക എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.