Breaking news

കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം : വര്‍ദ്ധിച്ചു വരുന്ന കോവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു. സമകാലിക സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തന സാധ്യതകള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായാണ്‌ യോഗം സംഘടിപ്പിക്കുന്നത്‌. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സഹായ മെത്രാന്മാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫൊറോന വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ത്രിതലപഞ്ചായത്തു പ്രതിനിധികളുടെ പങ്കാളിത്തത്തിലും നേതൃത്വത്തിലും ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ മനസ്സിലാക്കി കോവിഡ്‌ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കു യോഗത്തില്‍ രൂപം നല്‍കും.

Facebook Comments

Read Previous

കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

Read Next

KCYLO ടൗൺസ്‌വിൽ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു.