Breaking news

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

മെൽബൺ: മെയ് രണ്ടാം തീയതി ഞായറാഴ്ച surray hills ഔർ ലേഡി കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ മെൽബൺ രൂപതയുടെ ബിഷപ് ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്തിൽ ആഘോഷകരമായ വി. കുർബാനയിൽ പന്ത്രണ്ടു കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു .  ഫാ പ്രിൻസ് തൈപുരയിടത്തിലും , ഫാ ജെയിംസ് അരിച്ചിറ എന്നിവർ സഹകാര്മികൾ ആയിരുന്നു . പ്രസ്‌തുത പരിപാടികൾക്ക് മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക ഫാ പ്രിൻസ് തൈപുരയിടത്തിൽ നേതൃത്വം നൽകി .
ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയിലെ പ്രഥമ ക്നാനായ ഇടവക സമൂഹമാണ് സെന്റ് മേരീസ് ക്നാനായ ഇടവക മെൽബൺ. ബ്രിസ്‌ബേൻ, കാൻബറ,എന്നിവിടങ്ങളിലും ക്നാനായ മിഷൻ പ്രവർത്തിക്കുന്നു

Facebook Comments

knanayapathram

Read Previous

ക്‌നാനായ റീജിയന്‍ ഡേ ആഘോഷിച്ചു

Read Next

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത