ഉഴവൂർ: കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 26/04/2021ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. ഉഴവൂർ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ.മാത്യു തെങ്ങനാട്ട് എന്നിവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു. ബഹുമാനപ്പെട്ട വൈദീകർ, ഇടവക കൈക്കാരന്മാർ എന്നിവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, എസ്.എച്ച് മൗണ്ട് ഇടവകാംഗമായ അഡ്വ. നിധിൻ പുല്ലുകാടൻ, കിടങ്ങൂർ ഇടവകാംഗങ്ങളായ ഷാരു സോജൻ കൊല്ലറേട്ട്, ജോസ്മോൻ സി. കുന്നുംപുറത്ത്, മോനിപ്പള്ളി ഇടവകാംഗമായ സ്റ്റീഫൻ എബ്രാഹം ശൗര്യംമാക്കിൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments