കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 24/04/2021 ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, പുന്നത്തുറ ഇടവക വികാരി ഫാ.സജി പുത്തൻപുരയ്ക്കൽ, ഇടവക കൈക്കാരൻമാർ എന്നിവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, കിടങ്ങൂർ ഇടവകാംഗങ്ങളായ ഷാരു സോജൻ കൊല്ലറേട്ട്, ജോസ്മോൻ സി. കുന്നുംപുറത്ത്, ആൽബിൻ രാജു കുന്നുംപുറത്ത്, പുന്നത്തുറ ഇടവകാംഗമായ അനൂപ് തോമസ് പല്ലോന്നിയിൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments