Breaking news

കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

കെ സി എസ് ഡിട്രോയിറ്റ്/ വിൻഡ്സറിന്റെ ഈ വർഷത്തെ ഈസ്റ്റർ  ആഘോഷം ഏപ്രിൽ 17 നു സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി. വിവിധ കലാപരിപാടികളും മാജിക് ഷോയും പരിപാടിയുടെ ഭാഗമായിരുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം മുഖ്യ അതിഥി ആയിരുന്നു. തദവസരത്തിൽ പിതാവ് ഏല്ലാവർക്കും ഈസ്റ്റർ സന്ദേശവും ആശംസകളും നൽകുകയുണ്ടായി.
ഡിട്രോയിറ്റ് കെ സി എസ് സ്പിരിച്വൽ ഡിറക്ടറും സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക പാരിഷ് വികാരിയുമായ ഫാ. ജെമി പുതുശ്ശേരിൽ പിതാവിനെ സ്വാഗതം ചെയ്തു .

ഫാ. ബിജു ചൂരപ്പാടത്തു ആശംസ പ്രസംഗം നടത്തി. കെ സി എസ് പ്രസിഡന്റ് അലക്സ് കോട്ടൂർ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. സ്റ്റെല്ല സ്റ്റീഫൻ പാറയിൽ പ്രാർത്ഥന ഗീതമായ മാർത്തോമൻ ആലപിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.

ജാസ്‌മിൻ ജോസ് പള്ളിക്കിഴക്കേതിലിന്റെ  ഗാനവും നതാലിയ, നടാഷ,
നെവയ താനത്തിന്റെ ഗ്രൂപ്പ് ഡാൻസും കാണികളുടെ മനം കവർന്നു. ജെയിംസ്  ചെട്ടിയാത്തു നടത്തിയ മാജിക് ഷോ എല്ലാ പ്രായക്കാർക്കും വളരെ ആസ്വാദ്യകരമായിരുന്നു. ഈ പരിപാടികളുടെ എംസീസ് ആയി ആൻസെൽ തോമസ് മുകളേൽ, മക്‌കെന്ന ചെമ്പോല എന്നിവർ മികച്ച പ്രകടനം നടത്തി. കെ സി എസ് വൈസ് പ്രസിഡന്റ് ജെയിംസ് കൂപ്ലിക്കാട്ട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. അലക്സ് കോട്ടൂർ, സിറിൾ വാലിമറ്റം, ജെയിൻ കണ്ണച്ചാൻപറമ്പിൽ, മറ്റു കെ സി എസ്, കെ സി വൈ ൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്കു നേതൃത്വം നൽകി. സ്റ്റീഫൻ താന്നിക്കുഴിപ്പിൽ, കെവിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ ആയിരുന്നു ഈ പോഗ്രാമിന്റെ ടെക്നിക്കൽ സപ്പോർട്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും കുട്ടികൾക്കും ഈസ്റ്റർ സമ്മാനങ്ങൾ നൽകുകയുണ്ടായി. ഈ പരിപാടി വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും കെ സി എസ് എക്സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി.

Facebook Comments

knanayapathram

Read Previous

മലയാളികളുടെ നേതൃത്വപാടവം പ്രശംസാവഹം: സെനറ്റർ റാം വില്ലിവാളം

Read Next

മാങ്ങിടപ്പിള്ളി തടത്തില്‍ T.U. തോമസ് (86) (തൊമ്മച്ചന്‍ സാര്‍) നിര്യാതനായി. LIVE TELECASTING AVAILABLE