Breaking news

രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

രാജപുരം : കോട്ടയം അതിരുപതയുടെ കീഴിലുള്ള രാജപുരം സെന്റ് പയസ് ടെൻത് കോളജ് നാക് 3.11 ഗ്രേഡ് പോയിന്റോടെ എ ഗ്രേഡ് നേടി ഉയർച്ചയിലേക്ക് . കഴിഞ്ഞ 25 , 26 തീയതികളിലായി യുജിസിയുടെ നാക് പിയർ ടീം കോളജ് സന്ദർശിച്ചു പാഠ്യസം വിധാനവും പഠനാന്തരീക്ഷവും വിലയിരുത്തിയിരുന്നു . അഞ്ചുവ ർഷം കൂടുമ്പോഴാണ് കോളജു കളിൽ നാക് വിലയിരുത്തൽ പ്ര ക്രിയ നടക്കുന്നത് . മൂന്ന് പ്രാവിശ്യങ്ങളിലായി നടത്തിയ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് കോളജ് കടന്നുപോയത് . 2005 ൽ നടന്ന ആദ്യ വിലയിരുത്തൽ ഘട്ടത്തി ൽ കോളജ് ബി പ്ലസ് നേടിയിരു ന്നു . 2014 ൽ രണ്ടാംഘട്ടത്തിന്റെ ഫലം വന്നപ്പോൾ 3.11 ഗ്രേഡ് പോയിന്റ് നേടി ഗ്രേഡ് എ ആയി ഉയർന്നു . ഇന്നലെ വന്ന മൂന്നാം ഘട്ടത്തിന്റെ ഫലം 3.11 ഗ്രേഡ് പോയിന്റും എ ഗ്രേഡും നിലനിർത്തുകയായിരുന്നു . കോളജുകളിലെ പാഠ്യമേഖലയിലെ മികവ് , അധ്യാപന അധ്യയന വിലയിരുത്തൽ , ഗവേഷ ണാന്തരീക്ഷം , സാമൂഹിക ഇട പെടലുകൾ , പശ്ചാത്തല സൗക ര്യങ്ങൾ , വിദ്യാർഥിനിലവാരവും മുന്നേറ്റവും എന്നിവയാണ് നാക് പിയർ ടീം വിലയിരുത്തുന്നത് . ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കോളജ് മാനേജരും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിലിന്റെ മാർഗനിർദേശത്തിൽ കോളജ് പ്രോ – മാനേജർ ഫാ . ജോസ് നെടുങ്ങാട് , ലോ ക്കൽ മാനേജർ ഫാ . ജോർജ് പുതുപ്പറമ്പിൽ , കോളജ് ബർസാർ ഫാ . ഡിനോ കുമ്മാനിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ മാസങ്ങളോളം പ്രയത്നിച്ചു . പശ്ചിമബംഗാളിൽനിന്നുള്ള ബുർദ്വാൻ സർവകലാശാല വൈസ് ചാൻസലർ ഡോ . ഷോ റോസി മോഹൻദാൻ , ആസാമിലെ തേസർ കേന്ദ്രസർവകലാ ശാല രജിസ്ട്രാർ ഡോ . ബിരിയൻ ദാസ് , മുംബൈയിലെ നറഹാർ ബെൽവന്ത് താക്കൂർ ലോകോളജ് പ്രിൻസിപ്പൽ ഡോ . അസ്മിത വൈദ്യ തുടങ്ങിയവരാണ് നാക് പിയർ ടീം അംഗങ്ങളായി കോളജ് സന്ദർശിച്ചത്.മലയോരമേഖലയിലുള്ള കോളജിലെ പശ്ചാത്തലസംവിധാനവും വിദ്യാർഥിനിലവാരവും അധ്യാപകരുടെ ഗവേഷണമികവും യുജിസി- മാനേജ്മെന്റ സഹക രണത്തോടെ നിർമിച്ച ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള കായിക സംവിധാനവും ലൈബ്രറിയും ഉന്നതനിലവാരമുള്ള താ ണെന്ന് നാക് സംഘം വിലയിരുത്തി . പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽമാർ , നാക് കോ – ഓർഡിനേറ്റർ , ടീച്ചിംഗ് – നോൺ ടീച്ചിംഗ് സ്റ്റാഫ് , പിടിഎ , അലുമ്നി അസോസിയേഷൻ എന്നിവരുടെ ക്രിയാത്മകമായ സഹകരണവും നാക് അക്രഡിറ്റേഷൻ എന്ന നിർണായക നേട്ടത്തിന് സഹായകമായി .

Facebook Comments

knanayapathram

Read Previous

ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണം- മാര്‍ മാത്യു മൂലക്കാട്ട്

Read Next

പിറവം: തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി LIVE TELECASTING AVAILABLE