Breaking news

നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസ് (48 )ന്റെ സംസ്ക്കാരം തിങ്കളാഴ്ച LIVE TELECASTING AVAILABLE

21-3-2021 ഞായറാഴ്ച നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസിന്റെ (48 ) മൃതസംസ്‌ക്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച (29-3-21) രാവിലെ യു കെ സമയം 10 .30 ന് ജീവന്റെ ബെൽഫാസ്റ്റിലുള്ള സ്വഭവനത്തിൽ ആരംഭിക്കും (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണി ) .ബെൽഫാസ്റ്റിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായിരുന്ന ജീവന്റെ ആകസ്മിക വേർപാട് ഉൾക്കൊള്ളാനാവാതെയാണ് ബെൽഫാസ്റ്റിലെ മലയാളി സമൂഹം . കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുന്ന മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് വികാരി ജനറാൾ റവ ഫാ സജി മലയിൽപുത്തൻപുരയിൽ കാർമ്മികത്വം വഹിക്കും .ജീവന്റെ ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി ജീവൻ. ജീവൻ കുടുംബസമേതം ബെല്‍ഫാസ്റ്റ് മൊയിറയിലാണ് താമസം. ജസ്റ്റിൻ ,ജൂസി ,ജൂലി (Ireland ) എന്നിവർ സഹോദരങ്ങളാണ് .NDRK 93-96 (Hassan,Karnataka)യിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ജീവൻ യുകെയിലേക്ക് എത്തും മുമ്പ് ഡൽഹിയിൽ തീഹാർ ജയിലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ‍. 29-3-21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജീവന് വേണ്ടി നാട്ടിലെ സ്വന്തം ഇടവക ദേവാലയമായ കിടങ്ങൂര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ ദിവ്യബലിയും, പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്

മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം യൂട്യൂബ് ചാനലിലും, ഉണ്ടായിരിക്കുന്നതാണ്.

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

Read Next

ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണം- മാര്‍ മാത്യു മൂലക്കാട്ട്