Breaking news

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ബിനോയി സ്റ്റീഫന്‍ കിഴക്കനടി

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ മാർച്ച് 28 ന് രാവിലെ 10:00 നുള്ള കുരിശിന്‍റെ വഴിയോടെ തുടക്കം കുറിക്കും. ഭക്തിപൂർവ്വമായ ഓല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരിക്കും. വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹാ വ്യാഴാഴ്ചയുടെ  തിരുക്കർമ്മങ്ങൾ ഏപ്രിൽ 1 വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രുപത നിർദേശമനുസരിച്ച് കാൽകഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല. 2 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 6 ന് പീഡാനുഭവ ശുശ്രൂഷകളോടെ  തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന്  കുരിശിന്‍റെ വഴി, കയ്പ്പുനീർ കുടിയ്ക്കൽ, പാനവായന എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. 3-ാം തീയതി രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന നവീകരണം, വിശുദ്ധ കുർബാന എന്നീ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് മിശിഹായുടെ ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ഉയിർപ്പും ആഘോഷമായ ദിവ്യബലിയും നടക്കും. ഈസ്റ്റർ ഞായറാഴ്ച്ച രാവിലെ 10:30 ക്കുള്ള വിശുദ്ധ കുർബാനയോടെ വിശുദ്ധവാര കർമ്മങ്ങൾക്ക് സമാപനമാകും. വിശുദ്ധവാര കർമ്മങ്ങൾ ഭക്തി സാന്ദ്രമാക്കുന്നതിനും, ഭംഗിയാക്കുന്നതിനുവേണ്ടിയും എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയിൽ, റ്റിജോ കമ്മപറമ്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, മേഴ്സി ചെമ്മലക്കുഴി എന്നിവർ ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് എല്ലാവരേയും ഈ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു    

Facebook Comments

knanayapathram

Read Previous

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസ് (48 )ന്റെ സംസ്ക്കാരം തിങ്കളാഴ്ച LIVE TELECASTING AVAILABLE