Breaking news

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ,  മാർച്ച് 19 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും  ജോസഫ് നാമധാരി സംഗമവും സമുചിതമായി ആഘോഷിച്ചു. ഈ വർഷം വിശുദ്ധ യൗസേപ്പിതാവിനായി  പ്രതിഷ്ഠിച്ചിരിക്കുന്ന  അവസരത്തിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടി നിരവധി പേർ തിരുനാൾ ആചാരണങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തു. വെള്ളിയാഴ്ച നടത്തിയ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയ സെന്റെ ജോസഫ് കൂടാരയോഗത്തിലെ കുടുംബങ്ങളെയും അന്നേദിവസം പ്രത്യേകമായി അനുസ്മരിച്ച് പ്രാർത്ഥിച്ചു.

ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ തിരുനാൾ ആചരണങ്ങളിൽ ഫാദർ ടോം കണ്ണന്താനം (കപ്പൂച്ചിൻ) സഹകാർമികനായിരുന്നു. തിരുനാളിൽ സംബന്ധിച്ച ജോസഫ് നാമധാരികളുടെ സംഗമത്തിന് പ്രത്യേക ആശീർവാദ പ്രാർത്ഥനയും  ഇടവകയുടെ സ്നേഹോപഹാരവും  തദവസരത്തിൽ സമ്മാനിച്ചു.                                                                 സ്റ്റീഫൻ ചൊളളംമ്പേൽ  (പീ.ആർ.ഒ)  

Facebook Comments

Read Previous

ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

Read Next

ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു