Breaking news

യു കെ കെ സി വൈ എൽ സ്നേഹ സല്ലാപം

ബിർമിങ്ഹാം കെ സി വൈ ൽ യൂണിറ്റും കെറ്ററിംഗ്‌ KCYL യൂണിറ്റും സംയുക്തമായി ആസൂത്രണം ചെയ്യത KCYL കുട്ടികൾക്ക് വേണ്ടിയുള്ള സ്നേഹ സല്ലാപം ശനിയാഴ്‌ച 19:30-ക്കു നടന്നു . കുട്ടികൾക്ക് പരസ്പരം കാണുന്നതിനും സുഹൃത്ത് ബന്ധങ്ങൾ പുതുക്കുന്നതിനും വേണ്ടി virtual പ്ലാറ്റഫോമിലാണ് സ്നേഹ സല്ലാപം ഒരുക്കിയത് .മാർത്തോമൻ ഗാനത്തോടെ ആരംഭിച്ച സ്നേഹ സല്ലാപത്തിലേയ്ക് കേറ്ററിങ് യൂണിറ്റ് സെക്രട്ടറി ജെറാൾഡ് ജോമോൻ ആയിത്തിച്ചിറ സ്വാഗതം ചെയ്തു .യു കെ കെ സി വൈ എൽ
നാഷണൽ സെക്രട്ടറി സ്നേഹ ബെന്നി മാവേലിൽ സ്നേഹ സല്ലാപം ഉൽഘാടനം ചെയ്തു . നാഷണൽ ഡയറക്ടർ സിന്റോ ജോൺ വെട്ടുകല്ലേൽ മുഖ്യ പ്രഭാഷണം നടത്തി .കേറ്ററിംഗ്‌ യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന ബിജി മംകൂട്ടത്തിൽ ബിർമിങ്ഹാം യൂണിറ്റ് പ്രസിഡന്റ് മിഥുന മാത്യു എന്നിവർ യൂണിറ്റ് അംഗങ്ങളെ പരിചയ പെടുത്തി .ക്നാനായ എന്ന പദം കേൾക്കുമ്പോൾ തങ്ങളുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ ഓരോ അംഗങ്ങളും പങ്കുവെച്ചു .ബിർമിങ്ഹാം കേറ്ററിംഗ്‌ യൂണിറ്റ് ആരംഭിച്ച സ്നേഹസല്ലാപം മറ്റു യൂണിറ്റുകൾക്കു മാതൃക ആണെന്നും പരസ്പരം അറിയുന്നതിനും വിശേഷങ്ങൾ പങ്കുവഹിക്കുന്നതിനും ഇത്തരം പരിപാടികൾ മുന്നോട്ടു വേണമെന്ന അഭിപ്രായം ഉടലെടുത്തു . പരിപാടികൾക്ക് മിഥുന മാത്യു , ക്രിസ്റ്റിന ബിജി ,എലെൻ ഷാജി , അൽഫി ഷിൻസൺ ,ഓസ്വിൻ മടക്കക്കുഴി ,ജെറാൾഡ് ജോമോൻ ,സ്നേഹ ബെന്നി ,ജെറി സൈമൺ ,അലീന സജി ,ബിയെങ്ക ജോൺ ,ജോൺ മുളയിങ്കൽ , ആഷാ ബിജു , സഖറിയാ പുത്തെൻകളം ,ജീന സഖറിയാ എന്നിവർ നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

ക്‌നായിത്തൊമ്മന്‍ ദിനാചരണം സമുദായ ഉണര്‍വിന്റെ ശംഖുനാദം

Read Next

ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) യുകെയിൽ നിര്യാതനായി